ജനപ്രിയ വാഗ്ദാനങ്ങള്‍ എണ്ണിപ്പറഞ്ഞ് ഖാര്‍ഗെ

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജനപ്രിയ വാഗ്ദാനങ്ങള്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ സ്ത്രീകള്‍ക്ക് മാസത്തില്‍ 1500 രൂപ നല്‍കുമെന്നും പാചകവാതക വില 500 രൂപയാക്കുമെന്നുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ ബുന്ദേല്‍ഖണ്ഡില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രഖ്യാപനം. അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശില്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് കടക്കെണിയില്‍ നിന്നും ആശ്വാസം നല്‍കുമെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പഴയ സ്‌കീം പ്രകാരമാക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി. നൂറ് യൂണിറ്റ് വരെ വൈദ്യുത ഉപയോഗത്തിന് ചാര്‍ജ്ജ് ഈടാക്കില്ലെന്നും ഖാര്‍ഗെ വാഗ്ദാനം ചെയ്തു.

നേരത്തെ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ ജനപ്രിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറിയിരുന്നു. ഹിമാചലിലും കര്‍ണ്ണാടകയിലും സമാനമായ വാഗ്ദാനങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29...

നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി; നടനെതിരെ ഗുരുതര ആരോപണം

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ കടുത്ത...

മരം മുറിക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. നെല്ലിമൂട് സ്വദേശി...

ഇടുക്കിയിൽ മുഖംമൂടിക്കള്ളന്മാർ..! ലക്ഷ്യം…. വീഡിയോ

ഇടുക്കി കട്ടപ്പന വെട്ടിക്കുഴക്കവലയിൽ രണ്ടു വീടുകളിൽ നിന്ന് മലഞ്ചരക്ക് സാധനങ്ങൾ മോഷണം...

ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍; റെയിൽവെയുടെ അറിയിപ്പ് ഇങ്ങനെ

തൃശൂര്‍: ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!