ലണ്ടന്‍: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണശ്രമം. ചതം ഹൗസില്‍ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു പ്രതിഷേധം നടന്നത്. കാറില്‍ കയറാനെത്തിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് ഖാലിസ്ഥാന്‍ വാദികൾ പതാകയുമായി പ്രതിഷേധിച്ച് പാഞ്ഞടുക്കുകയായിരുന്നു.
സംഭവം നടന്നയുടൻ തന്നെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ തടഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പ്രതിഷേധക്കാരിലൊരാള്‍ ജയശങ്കറുടെ വാഹനത്തിന് അടുത്തേക്ക് പാഞ്ഞടുക്കുകയും ഇന്ത്യന്‍ പതാക വലിച്ചു കീറുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
രണ്ട് ദിവസമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ലണ്ടന്‍ സന്ദര്‍ശനത്തിലാണ്. ഇതിനിടെയാണ് ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധമുണ്ടായത്. മുദ്രവാക്യങ്ങള്‍ വിളിച്ചും ഖലിസ്താന്‍ പതാകകളുമായാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.