web analytics

അജ്മേറിൽ കേരള പൊലീസിനു നേരെ വെടിവെപ്പ്; രണ്ടുപേർ പിടിയിൽ

അജ്മേർ: രാജസ്ഥാനിലെ അജ്മേറിൽ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. മോഷണസംഘത്തെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. കൊച്ചിയിൽനിന്ന് അജ്മേറിലെത്തിയ പൊലീസ് സംഘത്തിനു നേരെ വെടി ഉതിർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ലെന്നാണു വിവരം.

സ്വർണ മോഷണ സംഘത്തെ പിടികൂടാനാണ് പൊലീസ് സംഘം അജ്മേറിലേക്കു പോയത്. അജ്മേർ ദർഗ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് മോഷണ സംഘത്തിലെ ആളുകളെ പിടികൂടാൻ ശ്രമിച്ചത്. ഇതിനിടെ അക്രമികൾ പൊലീസ് സംഘത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണ വെടിവച്ചതായാണ് അജ്മേർ പൊലീസ് നൽകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡുകാരായ ഷെഹ്സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി.

മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് രണ്ട് കള്ളത്തോക്കുകളും പിടിച്ചെടുത്തു. ഇവർ മുൻപും വിവിധ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

 

Read Also: വീട്ടിൽ പ്രസവിക്കാൻ തീരുമാനം: തിരുവനന്തപുരത്ത് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം: കേസ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img