പോലീസ് മാമാ… ആശാനെഡിറ്റിംഗ് ഒന്നു പിഴച്ചാല്‍! വിഡിയോയില്‍ തെറ്റ്, കേരള പൊലീസിനു ട്രോളോട് ട്രോള്‍
കാൽനടയാത്രക്കാർ സീബ്രാലൈനിലൂടെ സിഗ്നൽ ലഭിക്കുമ്പോൾ മാത്രം റോഡ് മുറിച്ചുകടക്കണമെന്ന ബോധവൽക്കരണവുമായി കേരള പൊലീസ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ട്രോളിന് വഴിവെച്ചു.
വീഡിയോയിൽ സീബ്രാലൈനിന് മുൻപായി വരച്ച സ്റ്റോപ്പ് ലൈൻ കടന്നാണ് വാഹനങ്ങൾ നിർത്തിയിരിക്കുന്നത് എന്നതാണ് വിമർശനങ്ങൾക്ക് കാരണം. അതിൽ സർക്കാർ ആനവണ്ടിയും ഉൾപ്പെട്ടതോടെ പ്രതികരണങ്ങൾ കൂടുതൽ രൂക്ഷമായി.
“ആശാനക്ഷരം പിഴച്ചാൽ പിന്നെ ശിഷ്യന്മാർ എന്ത് ചെയ്യും?” എന്ന ചോദ്യമാണ് കമന്റുകളിലൂടെ ആളുകൾ ഉയർത്തുന്നത്. ‘അനിയാ നിൽ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചത്.
ഹുഡി ധരിച്ച കുട്ടിയെ ഒരാൾ പിടിച്ചുനിർത്തി, സിഗ്നൽ ലഭിച്ചതിന് ശേഷം സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതാണ് ദൃശ്യങ്ങളിൽ. വീഡിയോ കാഴ്ചയിൽ ആകർഷകമാണെങ്കിലും ഉള്ളടക്കം നിയമപരമായി ശരിയല്ലെന്നാണ് പൊതുവായ വിമർശനം.
ബോധവൽക്കരണ വീഡിയോയിൽ പോലും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതല്ലേയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. “പോലീസ് മാമാ, വാഹനങ്ങൾ സ്റ്റോപ്പ് ലൈനിൽ നിർത്താൻ ഒരു ക്ലാസ് എടുക്കാമോ?” എന്ന പരിഹാസ കമന്റുകളും വ്യാപകമാണ്.
ഡ്രൈവർക്ക് വ്യക്തമായി കാണാവുന്ന അകലത്തിൽ, സീബ്രാലൈനിന് മുമ്പായി വരച്ചിരിക്കുന്ന സ്റ്റോപ്പ് ലൈനിലാണ് വാഹനം നിർത്തേണ്ടതെന്നും, തെറ്റായ മാതൃക നൽകുന്നത് ശരിയല്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സീബ്രാലൈനുകളിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നും, തിരക്കേറിയ പ്രദേശങ്ങളിൽ പെഡസ്ട്രിയൻ റിക്വസ്റ്റ് സ്വിച്ച് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വേണമെന്നും ആവശ്യപ്പെടുന്നവരും നിരവധിയുണ്ട്.
ട്രാഫിക് വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കണമെന്നും അഭിപ്രായങ്ങൾ ഉയരുന്നു. രണ്ടു ലക്ഷത്തിലധികം പേർ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞിട്ടുണ്ട്.
https://www.facebook.com/watch/?v=1423121916008154
English Summary
A Kerala Police awareness video advising pedestrians to cross roads only at zebra crossings during green signals has sparked trolling on social media. Viewers pointed out that vehicles in the video were stopping beyond the stop line, violating traffic rules. Netizens criticized the police for setting a wrong example in a safety campaign, while also suggesting better pedestrian-friendly traffic infrastructure.

kerala-police-awareness-video-zebra-line-troll
Kerala Police, traffic rules, zebra crossing, stop line, social media troll, awareness video, road safety, pedestrian safety