സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം പുറത്ത്. സെമിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മിസറോം ആണ് കേരളത്തെ പരാജയപ്പെടുത്തിയത്. യുപിയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷൂട്ടൗട്ടിൽ ആണ് മിസറോമിന്റെ വിജയം. കളിയുടെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ മത്സരം സഡൻഡത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിൽ കേരള താരം സുജിത്ത് പെനാൽറ്റി മിസ്സ് ആക്കിയതോടെ ഷൂട്ടൗട്ടിൽ 7-6 ന് വിജയിച്ച മിസോറോം സെമിയിലേക്ക് കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ നിന്ന് 6 മാറ്റങ്ങൾ വരുത്തിയാണ് കേരളം മത്സരത്തിന് ഇറങ്ങിയത്. എന്നാൽ ഈ മാറ്റങ്ങൾക്ക് വിജയം കൈപ്പിടിയിൽ ഒതുക്കാനായില്ല.
Read Also: ആലപ്പുഴയിൽ സിപിഎം പ്രവർത്തകൻ എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ