web analytics

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം പേർ അവയവദാനത്തിനുള്ള സമ്മതപത്രം ഒപ്പിടുമ്പോൾ, കേരളത്തിൽ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് 10,404 പേരെ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകൾ.

2024-ൽ മൂവായിരത്തോളം പേർ മാത്രമായിരുന്നു അവയവദാനത്തിന് തയ്യാറായത്. അപകടത്തിൽ മരണപ്പെടുന്നവരുടെയടക്കം അവയവങ്ങൾ നഷ്ടപ്പെടുന്നുവെന്നും ഇതിന് പിന്നിൽ മാഫിയ പ്രവർത്തിക്കുന്നുവെന്നുമുള്ള വ്യാജപ്രചാരണങ്ങളാണ് കേരളത്തിൽ അവയവദാനത്തിന് വലിയ തിരിച്ചടിയായതെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ പേർ അവയവദാന സമ്മതപത്രം നൽകിയിരിക്കുന്നത് മഹാരാഷ്ട്രയും രാജസ്ഥാനുമാണ്.

മഹാരാഷ്ട്രയിൽ 1,12,593 പേരും രാജസ്ഥാനിൽ 91,283 പേരും രജിസ്‌ട്രേഷൻ നടത്തി. കർണാടക (53,817), ഗുജറാത്ത് (46,013), മദ്ധ്യപ്രദേശ് (24,327) സംസ്ഥാനങ്ങളിലും വലിയ പങ്കാളിത്തമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിൽ ജില്ലാതലത്തിൽ തിരുവനന്തപുരമാണ് മുന്നിൽ. 2,306 പേർ ഇവിടെ അവയവദാനത്തിന് സമ്മതപത്രം നൽകി.

എറണാകുളം (1,141), കൊല്ലം (959), കോഴിക്കോട് (863), കോട്ടയം (850) ജില്ലകളാണ് പിന്നാലെ.
പ്രായപരമായി 30-45 വിഭാഗത്തിലുള്ളവരാണ് കൂടുതൽ മുന്നോട്ട് വന്നത് – 4,121 പേർ.

18-30 പ്രായത്തിലുള്ളവർ 3,935 പേരും, 45-60 പ്രായത്തിലുള്ളവർ 1,727 പേരും രജിസ്റ്റർ ചെയ്തു. 60 വയസിന് മുകളിലുള്ള 621 പേരും അവയവദാനത്തിന് സമ്മതം രേഖപ്പെടുത്തി.

സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റേഷൻ ഓർഗനൈസേഷൻ (കെസോട്ടോ) നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കഴിഞ്ഞവർഷം കേരളത്തിൽ അവയവദാന രജിസ്‌ട്രേഷനിൽ നേരിയ ഉണർവ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.

തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിച്ച് അവയവദാനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

English Summary:

Kerala recorded 10,404 organ donation registrations last year, far behind several Indian states where registrations crossed one lakh. Misinformation and fear campaigns about organ mafia have discouraged many in Kerala. Maharashtra and Rajasthan lead nationally, while Thiruvananthapuram tops Kerala districts. Awareness campaigns by K-SOTTO helped improve registrations.

kerala-organ-donation-registration-low-awareness

Kerala, Organ Donation, Health News, K-SOTTO, Medical Awareness, India

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

അബദ്ധത്തിൽ കാറിന്റെ വാതിൽ പൂട്ടിപ്പോയി; പുറത്ത് കഠിനമായ ചൂടും!  ശ്വാസംമുട്ടി മരിച്ചത് 8-ഉം 5-ഉം വയസ്സുള്ള കുരുന്നുകൾ

അബദ്ധത്തിൽ കാറിന്റെ വാതിൽ പൂട്ടിപ്പോയി; പുറത്ത് കഠിനമായ ചൂടും!  ശ്വാസംമുട്ടി മരിച്ചത്...

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ എടുത്ത ചരിത്ര വഴികൾ

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ...

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി ‘മഴ ട്രേഡിങ്’ വരുന്നു!

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി 'മഴ ട്രേഡിങ്' വരുന്നു! കൊച്ചി:...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

ഓരോ ലാൻഡിംഗിലും നെഞ്ചിടിക്കുന്ന നാട്;  ഒക്കൽ നിവാസികൾക്ക് ഇനി എന്നാണൊരു ശാശ്വത പരിഹാരം?

ഓരോ ലാൻഡിംഗിലും നെഞ്ചിടിക്കുന്ന നാട്;  ഒക്കൽ നിവാസികൾക്ക് ഇനി എന്നാണൊരു ശാശ്വത...

Related Articles

Popular Categories

spot_imgspot_img