രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധിയെഴുതുക 1.53 കോടിയിലധികം വോട്ടർമാർ
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകളിലാണ് പോളിങ്.
വൈകിട്ട് ആറുവരെ വോട്ടെടുപ്പ് തുടരും. ആറുമണിക്ക് മുമ്പ് ക്യൂവിൽ നിൽക്കുന്നവർക്കെല്ലാം വോട്ടവകാശം ഉപയോഗിക്കാനാകും.
ജില്ലാ പഞ്ചായത്ത് 182 ഡിവിഷനുകൾ, ബ്ലോക്ക് പഞ്ചായത്തുകളിൽ 1,177 ഡിവിഷനുകൾ, 470 ഗ്രാമപഞ്ചായത്തുകളിലെ 9,015 വാർഡുകൾ, 47 മുനിസിപ്പാലിറ്റികളിലെ 1,829 വാർഡുകൾ, മൂന്ന് കോർപറേഷനുകളിലെ 188 വാർഡുകൾ എന്നിവിടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നു.
ആകെ 1.53 കോടിയിലധികം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുന്നത്.
കണ്ണൂർ ആന്തൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളിലും, മലപ്പട്ടം–കണ്ണപുരം ഗ്രാമപഞ്ചായത്തുകളിലെ 9 വാർഡുകളിലും, കാസർകോട് മംഗൽപാടി–മടിക്കൈ ഗ്രാമപഞ്ചായത്തുകളിലെ രണ്ടു വാർഡുകളിലും സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ വോട്ടെടുപ്പില്ല.
‘മലപ്പുറം മൂത്തേടം പായിമ്പാടം ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി അന്തരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ചെങ്കിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വോട്ടെടുപ്പ് ഇന്ന് നടക്കും.
കഴിഞ്ഞ ദിവസം യന്ത്രതകരാറിനെ തുടർന്ന് റീപോളിങ്ങ് പ്രഖ്യാപിച്ച ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെയും പുനർവോട്ടെടുപ്പ് ഇന്നാണ്.
English Summary
Kerala is holding the second phase of local body elections today across seven districts — Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod. Polling will continue until 6 PM, and voters in queue by that time will be allowed to vote. Elections are being held in 12,391 wards across village, block, district panchayats, municipalities, and corporations, with over 1.53 crore voters participating.
Certain wards in Kannur and Kasaragod will not have polling as candidates were elected unopposed. Polling in one ward in Malappuram was postponed due to the death of a UDF candidate, though block and district panchayat voting will proceed there. Re-polling at a booth in Alappuzha’s Mannancherry School, due to a previous technical glitch, is also scheduled for today.
kerala-local-body-election-second-phase-polling
Kerala, Local Body Election, Polling, LSGD, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod, Repolling









