വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്ന വ്യവസ്ഥകളുള്ള 2024ലെ വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. മന്ത്രി വി. അബ്ദുറഹ്മാൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി.

ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ, വിശ്വാസം, വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം, പൗരാവകാശം എന്നിവയിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും സാദ്ധ്യമല്ലാത്തതിനാലും നിലവിലെ ഭേദഗതി നിയമത്തിലെ മറ്റ് വ്യവസ്ഥകൾ പലതും സ്വീകാര്യമല്ലാത്തതിനാലും ബിൽ അംഗീകരിക്കാനാവില്ലെന്ന് പ്രമേയത്തിലൂടെ കേന്ദ്രത്തെ അറിയിച്ചു.

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഒഴിവാക്കി നിർദ്ദേശിക്കപ്പെടുന്ന അംഗങ്ങളും നോമിനേറ്റ് ചെയ്യുന്ന ചെയർമാനും മാത്രമുള്ള ബോർഡ് ജനാധിപത്യ വ്യവസ്ഥക്ക് പൂർണമായും എതിരാണ്. നിലവിൽ ബില്ലിൽ മുന്നോട്ടു വച്ചിട്ടുള്ള വ്യവസ്ഥകൾ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്കുള്ള നിരവധി അധികാരങ്ങൾ കവർന്നെടുക്കുന്നതാണ്.

വഖഫിന്റെ മേൽനോട്ടത്തിന് ചുമതലയുള്ള ബോർഡുകളുടെയും വഖഫ് ട്രിബ്യൂണലിന്റെയും പ്രവർത്തനം, അധികാരം എന്നിവ ദുർബലപ്പെടുത്തുന്നതും മതേതര കാഴ്ചപ്പാടുകൾ ലംഘിക്കുന്നതുമാണ്.
1995ലെ വഖഫ് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിൽ സംയുക്ത പാർലമെന്ററി കമ്മിറ്റി

സംസ്ഥാന വഖഫ് ബോർഡുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചതുമാണ്. 1995ലെ ആക്ടിന്റെയും ആ ആക്ടിന് വന്നിട്ടുള്ള ഭേദഗതികളുടെയും അടിസ്ഥാനത്തിൽ വഖഫ് വസ്തുക്കളുടെ കാവലാളെന്ന നിലയിലാണ് സംസ്ഥാന വഖഫ് ബോർഡും സംസ്ഥാന വഖഫ് വകുപ്പും പ്രവർത്തിച്ചുവരുന്നത്.

എന്നാൽ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റിൽ ഉൾപെട്ട എൻട്രി 28ലെ ധർമ്മവും ധർമ്മ സ്ഥാപനങ്ങളും, ധർമ്മപരവും മതപരവുമായ ധനനിക്ഷേപങ്ങളും മതസ്ഥാപനങ്ങളും എന്ന ഉൾക്കുറിപ്പിലെ നിയമനിർമാണ അധികാരം ഉപയോഗിച്ചുകൊണ്ടാണ് ഈ നിയമം പാസാക്കിയിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഒരു പോലെ നിയമനിർമാണ അധികാരമുള്ള വിഷയമാണ് വഖഫ് എന്നും പ്രമേയത്തിൽ പറയുന്നു.

English Summary

Kerala has requested the Center to withdraw the Waqf Amendment Bill

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

Related Articles

Popular Categories

spot_imgspot_img