web analytics

ആശാന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്റെ പടിയിറങ്ങി ഫ്രാങ്ക് ഡോവന്‍; സഹ പരിശീലകന് നന്ദി പറഞ്ഞ് ക്ലബ്ബ്‌

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകന്‍ ഫ്രാങ്ക് ഡോവന്‍ ക്ലബ്ബ് വിട്ടു. ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് സ്ഥാനത്ത് നിന്ന് ഇവാൻ വുകോമനോവിച്ച് പടിയിറങ്ങിയതിന് പിന്നാലെയാണ് ഫ്രാങ്ക് ഡോവനും ക്ലബ് വിട്ടത്. കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകനായി സ്വീഡിഷ് പരിശീലകന്‍ മിക്കേല്‍ സ്റ്റാറേയെ നിയമിച്ചിരുന്നു.

ബെല്‍ജിയന്‍ പരിശീലകനായ ഫ്രാങ്ക് ഡോവന്‍ 2022 ഓഗസ്റ്റ് നാലിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹ പരിശീലക സ്ഥാനത്തെത്തുന്നത്. ഡോവന്റെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ ക്ലബ്ബ് അദ്ദേഹത്തിന്റെ ഭാവിക്ക് ആശംസകള്‍ നേരുകയും ചെയ്തു. ഏപ്രില്‍ 26നാണ് കേരള ബ്ലാസ്റ്റേഴ്‌സും കോച്ച് ഇവാന്‍ വുകോമനോവിച്ചും പരസ്പര ധാരണയോടെ വേര്‍പിരിഞ്ഞത്. 2026 വരെയാണ് പുതിയ പരിശീലകനായ സ്റ്റാറേയുമായി ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

 

Read Also: ഈയ്യാംപാറ്റകളുടെ ശല്യം തുടങ്ങി; തുരത്താനുണ്ട് മാർ​ഗങ്ങൾ

Read Also: കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യം; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി

Read Also: ഇന്ത്യൻ ബാങ്കുകളിൽ നടന്നത് 36,075 തട്ടിപ്പുകൾ; 166 ശതമാനം വർധന; ഡിജിറ്റൽ പേയ്‌മെന്റിലെ തട്ടിപ്പ് കൂടുതൽ സ്വകാര്യബാങ്കുകളിൽ

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img