web analytics

കടുത്ത ചൂടിൽ ഉരുകിയൊലിച്ച് ജനം, വൈദ്യുതി ഉപയോഗവും കുത്തനെ മേലോട്ട്; ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് കടന്നു. ഇന്നലെത്തെ ഉപഭോഗം 11.01 കോടിയാണ്. വൈകുന്നേരത്തെ(പീക്ക് അവറിലെ) വൈദ്യുതി ആവശ്യകതയും സര്‍വകാല റെക്കോർഡിലെത്തി. വേനല്‍ കടുക്കുന്ന ഓരോ ദിവസം ഉപഭോഗം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 5,487 മെഗാവാട്ടാണ്.

ആറാം തീയതിയിലെ ഉപഭോഗം 108.22 ദശലക്ഷമായിരുന്നു. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചപ്പോള്‍ ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം ഉപഭോഗത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഏപ്രില്‍ പകുതിവരെ വേനല്‍ച്ചൂട് ഉയര്‍ന്ന് നില്‍ക്കുമെന്നതിനാല്‍ ഇനിയും ഉപഭോഗം ഉയര്‍ന്നേക്കും. ഇത്തവണ വൈദ്യുതി ആവശ്യം 5700 മെഗാവാട്ടിലേക്ക് എത്തിയേക്കുമെന്നാണ് കണക്കുകൂട്ടൽ.

വൈകീട്ട് 6 മുതല്‍ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ പകരണങ്ങളും ഓഫ് ചെയ്തും, മാറ്റിവയ്ക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ പകല്‍ സമയത്തേക്ക് പുന:ക്രമീകരിച്ചും, ഓട്ടോമാറ്റിക് പമ്പ്‌സെറ്റുകളുടെ പ്രവര്‍ത്തനം ഓഫ് ചെയ്തും സഹകരിക്കണമെന്നാണ് ഉപഭോക്താക്കളോട് കെഎസ്ഇബി അഭ്യർത്ഥിക്കുന്നത്.

 

Read Also: തൃശൂരില്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ള 50ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്; പത്മജ വേണുഗോപാല്‍ സ്വീകരിക്കും; അംഗത്വം സ്വീകരിക്കുക കെ കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന മുരളീമന്ദിരത്തിൽ വച്ച് ?

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img