മണ്ണിനടിയിൽ ആ ജീവൻ ഒരാപാത്തും പറ്റാതെ ഉണ്ടാവണെ എന്ന പ്രാർത്ഥനയിലാണ് കേരളം ഒന്നാകെ. അർജുനെ ഇന്നെങ്കിലും കിട്ടിയില്ലെങ്കിൽ പിന്നെ കാണാൻ പറ്റുമോ എന്നറിയില്ലെന്നും പിന്നെ ഏത് അവസ്ഥയിലാണ് കിട്ടുക എന്നറിയില്ലെന്നു കുടുംബം പ്രതികരിച്ചു. (Kerala and arjuns family waiting for his miraculous escape from landslide)
‘വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെങ്കിൽ കരയിലേത് പോലെ വെള്ളത്തിലും തിരച്ചിൽ നടത്തണം. അർജുനെ കണ്ടെത്താതെ ഷിരൂരിലുള്ള കുടുംബാംഗങ്ങൾ മടങ്ങി വരില്ല. ഇന്നെങ്കിലും കിട്ടിയില്ലെങ്കിൽ അവനെ കാണാൻ പറ്റുമോ എന്നറിയില്ല, പിന്നെ ഏത് അവസ്ഥയിലാണ് കിട്ടുക എന്നറിയില്ല.ഇന്നലെ നടത്തിയ രക്ഷാപ്രവർത്തനത്തിലെ വേഗതയിലും വിശ്വാസമില്ല.
എന്തുകൊണ്ടാണ് മെല്ലെപ്പോക്ക് എന്നറിയില്ല. ആരെയും കുറ്റപ്പെടുത്താനില്ല. നിങ്ങളുടെ എല്ലാവരുടെയും ഇടപെടൽ കൊണ്ടാണ് സർവ സന്നാഹവും അവിടെ എത്തിയത്. വിശ്വാസമൊക്കെ നഷ്ടപ്പെട്ട് കഴിഞ്ഞിട്ടുണ്ട്..’
കർണാടകയിലെ അങ്കോലയിൽ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി ഇന്ന് ഏഴാം ദിവസം തിരച്ചിൽ പുനരാരംഭിച്ചതിന് പിന്നാലെ കോഴിക്കോട്ടെ വീട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുടുംബം.