എ കെ ശശീന്ദ്രന്റെ സഹോദരിപുത്രിയുടെ മരണം കൊലപാതകം
കണ്ണൂര്‍: അലവിലില്‍ ദമ്പതികളെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് നിഗമനം.
പരിശോധനയിൽ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുവരുടേയും മൃതദേഹത്തിനരികില്‍ നിന്ന് ചുറ്റിക കണ്ടെത്തിയിട്ടുണ്ട്.
കല്ലാളത്തില്‍ പ്രേമരാജന്‍, ഭാര്യ എ കെ ശ്രീലേഖയെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക കണ്ടെത്തല്‍. വീട്ടിൽ മൂന്നാമത് ഒരാളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് വിലയിരുത്തി.
സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാത്ത കുടുംബമായിരുന്നെങ്കിലും മക്കള്‍ ഒപ്പമില്ലാത്തത് ഇവർക്ക് വിരസതയുണ്ടാക്കിയിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇതിലെ മാനസിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം.
സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബഹ്‌റൈനിലായിരുന്ന മകന്‍ ഷിബിന്‍ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസമാണ് മാതാപിതാക്കളെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷിബിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ കാറെടുക്കുന്നതിനായി സമീപവാസിയായ സരോഷ് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
പലതവണ വിളിച്ചിട്ടും ഇരുവരും ഫോണ്‍ എടുക്കുകയോ വാതില്‍ തുറക്കുകയോ ചെയ്യാതിരുന്നതോടെ സരോഷ് സമീപവാസികളോട് പറഞ്ഞ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസിന്റെ നിര്‍ദേശപ്രകാരം വാതില്‍ തുറന്ന സമയത്താണ് കത്തിക്കരിഞ്ഞ നിലയിൽ പ്രേമരാജനെയും ശ്രീലേഖയെയുമാണ് കണ്ടത്. അതിനിടെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ഷിബിന്‍ ടാക്‌സി വിളിച്ച് വീട്ടിലേക്ക് വന്നു.
ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മൂത്ത മകന്‍ പ്രബിത്ത് അടുത്തിടെയാണ് നാട്ടിലെത്തി മടങ്ങിയത്.
കെഎസ്ആർടിസി ബസിൽ യുവാവിന്റെ ആക്രമണം
കൊച്ചി: കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം. കൊച്ചി വൈറ്റില ജങ്ഷനിൽ വെച്ചാണ് ആക്രമണമുണ്ടായത്. കെഎസ്ആർടിസി ഡ്രൈവറെ ഇടിവള കൊണ്ട് ലോറി ഡ്രൈവറായ യുവാവ് മർദിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസി ഡ്രൈവറായ റിന്‍റോയ്ക്കാണ് മർദനമേറ്റത്. ലോറിക്ക് സൈഡ് നൽകിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തിൽ പാഴ്സൽ ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഷിഹാസ് ഉമ്മറിനെ കസ്റ്റഡിയിലെടുത്തു.
വൈറ്റിലയിൽ യാത്രക്കാരെ ഇറക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഡ്രൈവർമാർ കയറുന്ന വാതിലിലൂടെ ഷിഹാസ് ഉമ്മർ ബസിൽ കയറുകയായിരുന്നു. പിന്നാലെട്ട് റിന്‍റോയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ഇടിവള കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു.
തുടർന്ന് കണ്ടക്ടറും ബസിലെ യാത്രക്കാരും ഓടിയെത്തി പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതോടെ ഷിഹാസ് ഉമ്മർ അവർക്കെതിരെയും തിരിഞ്ഞു.ആളുകൾ കൂടിയതോടെ ബസിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ എല്ലാവരും ചേർന്ന് തടഞ്ഞുവച്ചു.
പിന്നാലെ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ബസ് തന്‍റെ ലോറിക്ക് സൈഡ് നൽകിയില്ലെന്നും ബസിടിച്ച് ലോറിയുടെ മിറർ പൊട്ടിയെന്നുമാണ് ഷിഹാസ് പൊലീസിനോട് പറഞ്ഞത്.
Summary: In Kannur Alavil, a tragic incident was reported where a couple was found charred inside their residence. Initial assessment suggests that the husband may have killed his wife before taking his own life.