web analytics

മര്യാദയ്ക്ക് പ്രേമിച്ചോ, ഇല്ലെങ്കിൽ….ലൈംഗികാതിക്രമം നടത്തി, സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; യുവ നടിയുടെ പരാതിയിൽ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

നടിയെ ലൈംഗികാതിക്രമം നടത്തി, സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കന്നഡ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ. 29കാരിയായ നടിയുടെ പരാതിയിൽ വെള്ളിയാഴ്ച രാജരാജേശ്വരി നഗർ പൊലീസ് ആണ് ചരിത് ബാലപ്പയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷമായി അതിക്രമം തുടരുകയായിരുന്നു എന്നാണ് ഡിസിപി എസ് ഗിരീഷ് പറയുന്നത്.

ഈ മാസം 13ന് ആണ് യുവനടി ചരിത് ബാലപ്പക്കെതിരെ പരാതി നൽകിയത്. 2017 മുതൽ കന്നഡ, തെലുങ്ക് ഭാഷാ സിരീയലുകളിൽ ഈ നടി അഭിനയിച്ചു വരികയാണ്. 2023ൽ ആണ് ഇവർ ചരിത് ബാലപ്പയുമായി പരിചയപ്പെട്ടത്. പ്രണയിക്കാൻ നിർബന്ധിച്ചശേഷം നടൻ നടിയെ മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു. വധഭീഷണി മുഴക്കിയെന്നും നടി പൊലീസിനോട് പറഞ്ഞു.

പ്രതിയും കൂട്ടാളികളും ചേർന്ന് നടിയുടെ വസതിക്ക് സമീപം നിരന്തരം ശല്യമുണ്ടാക്കിയെന്നും താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും നടൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. തന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നടന്മാരും നടിമാരും ഉൾപ്പെടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും നടിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പങ്കുവെക്കുമെന്നും ചരിത് ബാലപ്പ ഭീഷണിപ്പെടുത്തി.

തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ തന്നെ അപകീർത്തിപ്പെടുത്തുമെന്ന് ഇയാൾ ബ്ലാക്ക് മെയിൽ ചെയ്തതായി നടി പോലീസിൽ മൊഴി നൽകി. രാഷ്ട്രീയക്കാരുമായും റൗഡികളുമായുമടക്കം ശക്തരായ വ്യക്തികളുമായുള്ള ബന്ധം നടൻ ഉപയോഗിക്കുകയും എപ്പോൾ വേണമെങ്കിലും തന്നെ ജയിലിൽ അടയ്ക്കാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img