web analytics

ദേവരഥങ്ങളുടെ സംഗമം കണ്ടുതൊഴാൻ മുപ്പത്തിമുക്കോടി ദേവതകൾ എത്തുമെന്നാണ് വിശ്വാസം; കല്പാത്തിയിലെ സ്നേഹ രഥവും രഥോത്സവ കാഴ്ചകളും കാണാൻ ആയിരങ്ങൾ തടിച്ചുകൂടും; ഇന്ന് കൊടിയേറ്റം

ഒരുമയുടെയും സ്നേഹത്തിന്റെയും തേര് കല്‌‌പ്പാത്തിയുടെ വീഥികളിലൂടെ ഉരുളുകയാണ്. ഉത്സവക്കാഴ്ചകൾക്കായി കല്‌‌പ്പാത്തി പരിസരപ്രദേശവും ഒരുങ്ങി.

കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക.

നവംബർ 13 മുതൽ 15 വരെയാണ് കല്പാത്തി രഥോത്സവം. ഉത്സവത്തിന്റെ പ്രധാനകേന്ദ്രമായ കുണ്ടമ്പലത്തിലെ മൂന്നു തേരുകൾ ചമയിച്ചൊരുക്കാനായി കൂടഴിച്ച് പുറത്തിറക്കി.

എട്ടിന് കല്പാത്തി സംഗീതോത്സവം ആരംഭിക്കും. ഉത്സവ കൊടിയേറ്റത്തിന് മുമ്പ് പ്രധാന തേരുകളുടെ പണികൾ പൂർത്തിയാക്കി, ചപ്രം പൂജിച്ച് തേരിൽ കയറ്റും. ചക്രങ്ങളിൽ ഗ്രീസിടലും അച്ചാണിയുറപ്പിക്കലും ഉൾപ്പെടെ വരുംദിവസങ്ങളിൽ പൂർത്തിയാക്കും.

വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടെ രഥം, ഗണപതിത്തേര്, സുബ്രഹ്മണ്യസ്വാമിയുടെ തേര് എന്നിവയാണ് വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ദേവരഥങ്ങൾ. അറ്റകുറ്റപ്പണികളുടെ ഭാഗമായി സുബ്രഹ്മണ്യസ്വാമിയുടെ തേരിന്റെ പീഠം ഉറപ്പിക്കലും നടക്കും.

അതേസമയം പാലക്കാട്ടെ സ്ഥാനാർത്ഥികളെല്ലാം ഇന്ന് ക്ഷേത്രത്തിലെത്തും. അതിനിടെ കല്പാത്തി രഥോത്സവം സമാധാനപരമായി നടത്തുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സമാധാനപരമായി നടത്തും.

കൃത്യമായ സുരക്ഷാക്രമീകരണങ്ങളും ഗതാഗതനിയന്ത്രണവും പൊലീസ് ഉറപ്പാക്കണമെന്ന് ജില്ല കലക്ടര്‍ നിർദേശം നല്‍കി. ഗതാഗത നിയന്ത്രണത്തില്‍ കൃത്യമായ ആക്ഷന്‍ പ്ലാനുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് വ്യക്തമാക്കി. ഇടുങ്ങിയ റോഡ് ആയതിനാല്‍ 20 ഇടങ്ങളില്‍ സിസിടിവി സ്ഥാപിച്ചതായി ജില്ലാ പൊലീസ് മേധാവി യോഗത്തില്‍ അറിയിച്ചു.

ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ഷേത്ര കമ്മിറ്റികള്‍ക്ക് ജില്ല കലക്ടറേയൊ ജില്ല പൊലീസ് മേധാവിയോയൊ നേരിട്ട് ബന്ധപ്പെടാമെന്ന് ജില്ല കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. രഥം സഞ്ചരിക്കുന്ന റോഡിന്റെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ ജില്ല കലക്ടര്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

‘ഇടൈതേർതൽ’ കാലത്താണ് ഇത്തവണ ചരിത്രപ്രസിദ്ധമായ കല്‌‌പ്പാത്തി തേര് നടക്കുന്നത്. അതുകൊണ്ട് തന്നെ രാവിലെ മുതൽ സ്ഥാനാർത്ഥികളുടെയും അവർക്കൊപ്പമെത്തുന്ന മാദ്ധ്യമപ്രവർത്തകരുടെയും തിരക്കാവും കൽപ്പാത്തിയിൽ.

പാലക്കാട് ജില്ലയിലുള്ള കല്‌‌പ്പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്‌‌പ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ വിശ്വനാഥപ്രഭുവും (പരമശിവൻ) അദ്ദേഹത്തിന്റെ പത്നിയായ വിശാലാക്ഷിയും (പാർവ്വതി) ആണ്.

എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാള മാസം തുലാം 28,29,30) നടക്കുക. കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നാണിത്. വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളും രഥോത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു.

ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു. പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന കല്പാത്തിപ്പുഴയുടെ തീരത്താണ്.

ക്ഷേത്രം 1425 എ.ഡി യിൽ നിർമ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പകുതി കല്പാത്തി എന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതിചെയ്യുന്ന കല്പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിൽ ഒന്നാണ്.

വർഷങ്ങൾക്കുമുമ്പ് തഞ്ചാവൂരിൽ നിന്നും കുടിയേറിപ്പാർത്ത തമിഴ് ബ്രാഹ്മണരാണ് കൽപ്പാത്തിയിലുള്ളത്. ആരാധ്യദേവനായ സുബ്രഹ്മണ്യനും കാശിനാഥനായ ശിവനും ഭഗവതിയും ഗണപതിയും അവർക്ക് കൂട്ടുവന്നെന്നും ഇഷ്ടദൈവങ്ങൾക്കായി അമ്പലങ്ങൾ ഉണ്ടാക്കി പൂജ നടത്തി പ്രീണിപ്പിച്ചെന്നും ദൈവങ്ങൾക്ക് സവാരി ചെയ്യാൻ അവർ രഥങ്ങളുണ്ടാക്കി രഥപൂജ നടത്തിയെന്നുമാണ് കഥ. വർഷത്തിലൊരിക്കൽ കല്‌‌പ്പാത്തിയിലെ ഭക്തരെ കാണാൻ ദേവന്മാർ രഥത്തിലേറി അഗ്രഹാരവീഥിയിലൂടെ സവാരി നടത്തുമെന്നാണ് വിശ്വാസം. കാശിയിൽ പാതി കല്‌‌പ്പാത്തി എന്ന ചൊല്ല് അന്വർത്ഥമാകുകയാണ് ഇവിടെ.

വേദമന്ത്ര ജപത്താൽ മുഖരിതമാകുന്ന അഗ്രഹാര വീഥികളിലൂടെ ദേവഗണങ്ങളെ വഹിച്ചുകൊണ്ടുള്ള രഥങ്ങൾ തൊട്ടുവണങ്ങാനും, തേര് വലിക്കാനും ഭക്തരുടെ വൻ തിരക്കാണ്. സമാപനത്തിൽ അഞ്ച് രഥങ്ങൾ അണിനിരക്കും. സായംസന്ധ്യയിൽ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളി ദൈവാന സമേത സുബ്രഹ്മണ്യൻ, ലക്ഷ്മീനാരായണ പെരുമാൾ, പ്രസന്ന മഹാഗണപതി എന്നിവിടങ്ങളിൽ നിന്നുള്ള തേരുകൾ തേരുമുട്ടിയിൽ സംഗമിക്കുന്നതോടെ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമാവും. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ പൂജാവിധികളും ശൈലിയുമാണ് കൽപ്പാത്തി രഥോത്സവത്തിലും കാണുക. ദേവരഥ സംഗമത്തിന് ആയിരങ്ങൾ സാക്ഷിയാകുന്നു.

വീഥികളിലൂടെ പതിയെ നടന്നാൽ അഗ്രഹാര മമത സിരകളിൽ അലിയും. ദേവന്റെ കഴുത്തിലെ മണിമാല മുത്തുകൾ പോലെ കോർത്ത് അങ്ങനെയങ്ങനെ.. ബ്രാഹ്മണശരീര ഭാഷകൾ പോലെ തന്നെ കിടക്കുന്ന പഴമയുടെ കഥകൾ പറയാനുണ്ട് പല വീടുകൾക്കും.. കൂടുതലും തമിഴ് ബ്രാഹ്മണ കുടുംബങ്ങൾ.. അതിഥികളെ ദേവതുല്യം കാണുന്നവർ. പല കോലങ്ങളിലും കളമെഴുതുന്ന സ്ത്രീകൾ.

ഒരു ചെറിയ സിമന്റ് തിണ്ണയിൽ പോലും സരസ്വതി സങ്കല്പങ്ങൾ മികച്ച ചിത്രമാകുന്നു. കർമ്മഫലങ്ങളുടെയും കാലത്തിന്റെയും കഥകൾ കൊത്തിവെച്ച കല്‌‌പ്പാത്തി തേരുകൾ രണ്ട് വലിയ കയറിൽ വിശ്രമിക്കുന്നു.. ഇടതും വലതുമായി ഒട്ടിച്ചുവച്ച അഗ്രഹാര വീടുകൾക്കു മുന്നിലും കച്ചവടക്കാർ.

കച്ചവടക്കാഴ്ചകൾ നോക്കി വെള്ളമിറക്കുന്ന കാഴ്ച്ചക്കാർ, നിറഭേദങ്ങളുടെ ദാവണിയുടുത്ത പെൺകൊടികൾ, പരസ്പരം ആലിംഗനം ചെയ്യുന്ന മുതുമുത്തച്ഛൻമാർ, വെയിൽ നാളമേറ്റും തേരിനെ വരവേൽക്കാൻ തളികയിൽ തേങ്ങയും കർപ്പൂരവുമായി നിൽക്കുന്ന മുത്തശ്ശിമാർ, അഗ്രഹാര വീഥികൾ തടിച്ചുകൊഴുക്കുമ്പോഴും മെലിഞ്ഞുണങ്ങി ഒഴുകുന്ന കൽപ്പാത്തിപ്പുഴ ഇങ്ങനെ പോകുന്നു രഥോത്സവ കാഴ്ചകൾ. രണ്ട് വർഷത്തിന് ശേഷം അഗ്രഹാര വീഥിയിൽ രഥമുരുളുന്നതും കാത്തിരിക്കുകയാണ് ജനം.

കല്‌‌പ്പാത്തിയിലെത്തിയ തഞ്ചാവൂർ ബ്രാഹ്മണസമൂഹം തമിഴ് രീതികൾ ഒന്നൊന്നായി പ്രചരിപ്പിച്ചു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ഒരു തഞ്ചാവൂർ തനിമ പാലിക്കാൻ അവർ ശ്രമിച്ചിരുന്നു. അതിലേറ്റവും പ്രസിദ്ധം കല്‌‌പ്പാത്തി രഥോത്സവത്തിനാണ്. ദിവസങ്ങൾ നീളുന്ന ഉത്സവം പാലക്കാടിന്റെ പെരുമ വിളിച്ചോതുന്നു.

ഇവിടുത്തെ രഥങ്ങൾക്ക് കാശി വിശ്വനാഥ ക്ഷേത്ര ഗോപുരങ്ങളോടും മേൽക്കൂരയോടും കൃത്യമായ സാമ്യമാണുള്ളത്. പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ശില്പികളാണ് രഥം തയാറാക്കുന്നത്. രഥം പൂർണരൂപത്തിൽ തയ്യാറാകുതോടെ കാശി ക്ഷേത്രത്തിലെ മഹാ ചൈതന്യ സാന്നിദ്ധ്യം മൂന്ന് ദിവസത്തേക്ക് ഈ രഥങ്ങളിൽ ആവാഹിക്കപ്പെടുമെന്നാണ് ഐതിഹ്യം.

ശ്രീവിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതീക്ഷേത്രം, ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതീ ക്ഷേത്രം, പുതിയ കൽപ്പാത്തി ക്ഷേത്രം എന്നിവിടങ്ങളിലെ തേരുകളാണ് അഗ്രഹാര വീഥികളിലൂടെ കാഴ്ചയെ വർണാഭമാക്കി ഉരുളുക. രഥോത്സവം കൊടിയേറിയ ശേഷം നടക്കാറുള്ള ചെറിയ ദേവരഥങ്ങളുടെ സംഗമം കണ്ടുതൊഴാൻ മുപ്പത്തിമുക്കോടി ദേവകൾ എത്തുമെന്നാണ് വിശ്വാസം

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

Related Articles

Popular Categories

spot_imgspot_img