കേരളത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ആളാകെ നാണക്കേട് ഉണ്ടാക്കുന്നതാണെന്നു കെ മുരളീധരൻ.തെരുവിൽ കസേരയിട്ടിരിക്കേണ്ട ആളല്ല ഗവർണർ. ഇനി കരിങ്കൊടി കാട്ടിയാൽ സിആർപിഎഫ് ജീവൻ രക്ഷാപ്രവർത്തനം നടത്തും. ഗവർണറെ തിരികെവിളിച്ചിട്ട് കാര്യമില്ല. ഈനാംപേച്ചി പോയാൽ മരപ്പട്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വളരെ മോശം കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും ഭാഗത്ത് തെറ്റുണ്ട്. ഒന്നോ രണ്ടോ തവണ പ്രതിഷേധമാകാം. നിരന്തരം കരിങ്കൊടി കാണിക്കുന്നത് ശരിയല്ല. സിആർപിഎഫിനെ കേരളം ക്ഷണിച്ചുവരുത്തിയതാണ്. എസ്എസ്ഐക്കാരെ ഇറക്കിവിട്ട് രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ഇരുവരുടെയും ഭാഗത്ത് തെറ്റുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.
Also read: കുറ്റാലം വെള്ളചാട്ടം കണ്ടു മടങ്ങവേ അപകടം; തെങ്കാശിയിൽ ആറു യുവാക്കൾക്ക് ദാരുണാന്ത്യം