web analytics

എസ്എഫ്ഐ മുൻ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക്; സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

എസ്എഫ്ഐ മുൻ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക്; സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

കണ്ണൂർ: എസ്എഫ്ഐയുടെ മുൻ സംസ്ഥാന അധ്യക്ഷയും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ കെ അനുശ്രീ, വരാനിരിക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് പിണറായി ഡിവിഷനിൽ നിന്ന് മത്സരിക്കും.

കണ്ണൂർ സ്വദേശിനിയായ അനുശ്രീ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്നതായി ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് അറിയിച്ചു.

35-60 പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ ഗർഭാശയഗള കാൻസർ നിർണയ ക്യാമ്പ് നവംബർ 17ന് ആർ.സി.സിയിൽ

പിപി ദിവ്യയ്ക്ക് ഇത്തവണ സീറ്റ് ഇല്ല

മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായ പിപി ദിവ്യയ്ക്ക് ഇത്തവണ പാർട്ടി സീറ്റ് നൽകിയിട്ടില്ല.

എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് അവർ സ്ഥാനമൊഴിഞ്ഞിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡിവൈഎഫ്ഐ പ്രതിനിധിയായി ജയിച്ച ദിവ്യയുടെ സ്ഥാനത്താണ് ഇപ്പോൾ അനുശ്രീയെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക സിപിഎം പ്രഖ്യാപിച്ചു.

16 പേരിൽ 15 പേരും പുതുമുഖങ്ങളാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തതായി കെ.കെ. രാഗേഷ് വ്യക്തമാക്കി.

ഡിവിഷൻസ്ഥാനാർത്ഥിനില / സംഘടനാ പദവി
കരിവെള്ളൂർഎ.വി. ലേജുകരിവെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
മാതമംഗലംരജനി രാജുആശ വർക്കേർസ് യൂണിയൻ സംസ്ഥാന നേതാവ്
പേരാവൂർനവ്യ സുരേഷ്എസ്എഫ്ഐ പേരാവൂർ ഏരിയ സെക്രട്ടറി
പാട്യംഷബ്നസിപിഎം ജില്ലാ കമ്മിറ്റിയംഗം
പന്ന്യന്നൂർപി. പ്രസന്നഅങ്കൺവാടി വർക്കേർസ് യൂണിയൻ നേതാവ്
കതിരൂർഎ.കെ. ശോഭസിപിഎം ലോക്കൽ സെക്രട്ടറി
പിണറായികെ. അനുശ്രീസിപിഎം ജില്ലാ കമ്മിറ്റിയംഗം
പെരളശേരിബിനോയ് കുര്യൻസിപിഎം ജില്ലാ കമ്മിറ്റിയംഗം
അഞ്ചരക്കണ്ടിഒ.സി. ബിന്ദുസിഐടിയു സംസ്ഥാന സെക്രട്ടറി
കൂടാളിപി.പി. റെജിൻകുറ്റ്യൂട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്
മയ്യിൽകെ. മോഹനൻആദിവാസി ക്ഷേമ സമിതി പ്രസിഡൻ്റ്
അഴീക്കോട്കെ.വി. ഷക്കീൽസിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറി
കല്യാശേരിവി.വി. പവിത്രൻസിപിഎം പാപ്പിനിശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി
ചെറുകുന്ന്എം.വി. ഷിമഡിവൈഎഫ്ഐ സംസ്ഥാന നേതാവ്
പരിയാരംപി. രവീന്ദ്രൻകർഷക സംഘം നേതാവ്
കുഞ്ഞിമംഗലംപി.വി. ജയശ്രീ ടീച്ചർശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ്
English Summary:

Former SFI State President K. Anusree will contest the upcoming Kannur District Panchayat election from the Pinarayi division as a CPM candidate. CPM Kannur district secretary K.K. Ragesh announced the list, featuring 16 candidates, of which 15 are newcomers. Notably, former district panchayat president P.P. Divya has not been given a seat this time. Candidates represent diverse social sectors, reflecting CPM’s inclusive approach in the Kannur region.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img