web analytics

കരളിനെ കാൻസർ കാർന്നുതിന്നപ്പോഴും അതിനെ പുഞ്ചിരി കൊണ്ട് നേരിട്ടു;രോഗം അവഗണിച്ച് യാത്രകൾ നടത്തി, വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ചു; അനു വാര്യരുടെ സംസ്കാരം ഇന്ന്

കൊല്ലം: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനു വാര്യർ (അനു സിനുബാൽ) നിര്യാതനായി. 49 വയസ്സായിരുന്നു.Journalist and writer Anu Warrier (Anu Sinubal) passed away

ദുബായിൽ ഖലീജ് ടൈംസിൽ സീനിയർ കോപ്പി എഡിറ്ററായിരുന്ന അനു വാര്യർ അർബു​ദ രോ​ഗബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

കൊല്ലം പാരിപ്പള്ളിയിലെ വീട്ടിൽ ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാരിപ്പള്ളി ഇ എസ് ഐ ആശുപത്രിക്ക് സമീപമുള്ള വീട്ടുവളപ്പിൽ നടക്കും.

തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് 1998-ലാണ് അനു വാര്യർ പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമ നേടിയത്. അതിനു ശേഷം ആനുകാലികങ്ങളിൽ അന്വേഷണാത്മക ഫീച്ചറുകൾ എഴുതി പത്രപ്രവർത്തനത്തിലേക്ക് കടന്നു.

പിന്നീട് കൊച്ചിയിൽ ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ സീനിയർ സബ് എഡിറ്റർ ആയിരുന്നു. യാത്രാവിവരണവും കവിതകളും എഴുതി സാഹിത്യ ലോകത്തും വ്യകതിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

നാല് വർഷം മുൻപ് അർബുദ ബാധിതനായെങ്കിലും ചികിത്സയ്ക്കുശേഷം വീണ്ടും എഴുത്തിൽ സജീവമായി. എന്നാൽ രണ്ട് വർഷം മുൻപ് വീണ്ടും രോഗം കരളിനെ ബാധിക്കുകയായിരുന്നു.

മാസങ്ങളായി പാലിയേറ്റീവ് ചികിത്സയ്ക്ക് വിധേയനായിരുന്ന അനു രോഗ വിവരങ്ങൾ ചിട്ടയായി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

അർബുദത്തെ ചിരിച്ചുകൊണ്ട് നേരിടുകയും രോഗം അവഗണിച്ച് യാത്രകൾ നടത്തിയും ആ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പ്രൊഫൈലിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

അനുവിന്‌റെ നിര്യാണത്തോടെ രോഗ ബാധിതരായ നിരവധി പേർക്ക് പ്രചോദനമായ ജീവിതത്തിനാണ് വിരാമമായത്.”

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;” ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അൻസിബ!

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;”...

Related Articles

Popular Categories

spot_imgspot_img