web analytics

കള്ളകുറിച്ചിയിൽ ജീവയുടെ കാർ അപകടത്തിൽപെട്ടു; നടനും ഭാര്യക്കും പരുക്ക്

ചെന്നൈ: തമിഴ്നാട്ടിൽ കള്ളകുറിച്ചിക്ക് സമീപം നടൻ ജീവയുടെ കാർ അപകടത്തിൽ പെട്ടു. ഭാര്യ സുപ്രിയയ്‌ക്കൊപ്പം കള്ളകുറിച്ചിയിലേക്ക് പോകുകയായിരുന്നു ജീവ.Jiva’s car met with an accident in Tollukuri

അപകടത്തിൽ ആഡംബര കാറിന്‍റെ ബമ്പർ തകർന്നു. എതിരെ അപ്രതീക്ഷിതമായി ഒരു ഇരുചക്ര വാഹനം വന്നപ്പോള്‍ ജീവ കാര്‍ വെട്ടിച്ചതാണ്. അപകടത്തിൽ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കുണ്ട്.

ചിന്ന സേലം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാരമായ കേടുപാടുകൾ സംഭവിച്ച കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ജീവ പുതിയ കാര്‍ വിളിച്ച് ഭാര്യയ്ക്കൊപ്പം സ്ഥലത്ത് നിന്നും മാറിയിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കാറിന് ചുറ്റും ഒരു ജനക്കൂട്ടം തടിച്ചുകൂടിയതും, ആളുകളുടെ സംസാരവും ജീവയെ അസ്വസ്ഥാക്കിയെന്നാണ് വൈറലാകുന്ന വീഡിയോയില്‍ വ്യക്തമാകുന്നത്.

ഹേമ കമ്മറ്റി റിപ്പോർട്ടിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ജീവ അടുത്തിടെ തട്ടിക്കയറിയത് ഏറെ വാര്‍ത്തയായിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

“ഞാനും അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അത് തെറ്റാണ്,” ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ ജീവ പറഞ്ഞു. ഞങ്ങൾക്ക് #MeToo ഭാഗം 1 ഉണ്ടായിരുന്നു, ഇപ്പോൾ രണ്ടാം ഭാഗം വന്നിരിക്കുന്നു. ഇപ്പോൾ ആളുകൾ അവരെ ദുരുപയോഗം ചെയ്യുന്നവർ എന്ന് പരസ്യമായി വിളിക്കുന്നു. അത് തെറ്റാണ്.

നമുക്ക് സിനിമയിൽ ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടാകണം” എന്നാണ് താരം പറഞ്ഞത്. എന്നാല്‍ തുടര്‍ ചോദ്യങ്ങള്‍ നടനെ പ്രകോപിപ്പിക്കുയും അത് കൈയ്യേറ്റത്തിലേക്ക് എത്തുകയും ചെയ്തു

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന യാത്ര 2 എന്ന തെലുങ്ക് ചിത്രത്തിലാണ് നടൻ ജീവ അവസാനമായി അഭിനയിച്ചത്. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം അടുത്തതായി തമിഴ് ചിത്രമായ മേതവിയിലും തെലുങ്ക് ചിത്രമായ കണ്ണപ്പയിലും അഭിനയിക്കും.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി തിരുവനന്തപുരം ∙മാർത്താണ്ഡം കരുങ്കലിനു...

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന വില്ലൻ ഈ രണ്ടു രോഗങ്ങൾ

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന...

റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക് ഓണം കഴിഞ്ഞിട്ടും പട്ടയമില്ല

ഇടുക്കിയിൽ റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക്...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി ഇനി സമയം കളയേണ്ട…!

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി...

Related Articles

Popular Categories

spot_imgspot_img