web analytics

ഇടുക്കിയിൽ നിന്നും ജീപ്പ് മോഷ്ടിക്കും, കമ്പത്തെത്തിച്ച് പൊളിച്ച് വിൽക്കും; പ്രതികൾ കുടുങ്ങിയതിങ്ങനെ:

ഇടുക്കിയിൽ നിന്നും ജീപ്പ് മോഷ്ടിച്ച് കമ്പത്ത് പൊളിക്കാൻ നൽകുന്ന സംഘത്തെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. അണക്കര പാമ്പ് പാറയിൽനിന്നുമാണ് ഇവർ ജീപ്പ് മോഷ്ടിച്ചത്.

സംഭവത്തിൽ മൂന്ന് പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റു ചെയ്തു. കുമളി റോസാപ്പൂക്കണ്ടം ദേവികാ ഭവനത്തിൽ ജിഷ്ണു(24), കുമളി ഗാന്ധിനഗർ കോളനി സ്വദേശി ഭുവനേശ് (22) റോസാപ്പൂ കണ്ടം മേട്ടിൽ അജിത്ത് (24) എന്നിവരെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച മൂന്നിനാണ് അണക്കര പാമ്പ് പാറ സ്വദേശി മൂലേപള്ളത്തു വീട്ടിൽ കുഞ്ഞുമോൻ ഐസക്കിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് മോഷണം പോയത്. പച്ച നിറത്തിലുള്ള മറ്റൊരു ജീപ്പിലെത്തിയ പ്രതികൾ കുഞ്ഞുമോന്റെ ജീപ്പ് തള്ളി സ്റ്റാർട്ടാക്കിയശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

പ്രതികളുടെ ദൃശ്യം സി.സി.ടി.വി.യിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു. വെളുപ്പിന് കുമളിയിൽ വെച്ച് പ്രതികളെത്തിയ പച്ച നിറത്തിലുള്ള ജീപ്പ് ശ്രദ്ധയിൽപ്പെട്ടയാൾ പോലീസിനേ വിവരമറിയിച്ചതാണ് പ്രതികളേ പിടികൂടാൻ സഹായിച്ചത്.

ജീപ്പ് പൊളിച്ച് വിൽക്കുന്നതിനായി കമ്പം ഉത്തമ പാളയത്ത് എത്തിച്ചങ്കിലും പോലീസ് പിടികൂടുകയായിരുന്നു.
വണ്ടൻ മേട് പോലീസിന് ലഭിച്ച പരാതിയേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളേ പിടികൂടുകയായിരുന്നു.

ഒന്നാം പ്രതി ജിഷ്ണു കഞ്ചാവ്‌കൈവശം വച്ചതും ചെക്ക് കേസും ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇവർ മുൻപും സമാന രീതിയിൽ മോഷണത്തിന് ശ്രമിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img