ഷാരൂഖ് ഖാൻ ചിത്രം ജവാനാണ് ഇപ്പോൾ സിനിമ ലോകത്തെ ചർച്ച .. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷനുമായാണ് ‘ജവാൻ മുന്നേറുന്നത്. ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ആഗോള കലക്‌ഷൻ 520.79 കോടിയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് കലക്‌ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്..ആദ്യ ദിനം നൂറ് കോടിയിലധികം രൂപ ആഗോളതലത്തിൽ ജവാൻ നേടിയിരുന്നു എന്ന വിവരം സംവിധായകൻ അറ്റ്ലീ പങ്കുവെച്ചിരുന്നു
സെപ്തംബർ ഏഴിന് റിലീസ് ചെയ്ത ചിത്രം ബോക്സോഫീസിൽ പുതുചരിത്രം കുറിക്കുകയാണ്. വാരാന്ത്യത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് ജവാനെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.കേരളത്തിലും തമിഴ്നാട്ടിലും സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും ഉത്തരേന്ത്യയിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം പെെറസി വെബ്സെെറ്റുകളിൽ ചോർന്നിട്ടും തിയേറ്ററുകളിൽ കൊടുങ്കാറ്റായി മാറുകയാണ്.അതേസമയം തുടർച്ചയായി നാല് സിനിമകൾ നൂറ് കോടി ക്ലബ്ബിലെത്തിക്കുന്ന സംവിധായകനായും അറ്റ്‌ലി മാറി. ഇതിനു മുമ്പ് വിജയ്‌യെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്ത തെറി, മെർസൽ, ബിഗിൽ എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ നൂറ് കോടി കടന്നിരുന്നു.ഏറ്റവും വേഗത്തിൽ 250 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമായും ജവാൻ മാറി. റിലീസ് ചെയ്ത വ്യാഴാഴ്ച 65 കോടി, വെള്ളി 46 കോടി, ശനി 68 കോടി, ഞായറാഴ്ച 71 കോടി എന്നിങ്ങനെയാണ് ഹിന്ദിയിൽ നിന്നും ചിത്രം വാരിക്കൂട്ടിയത്. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നാല് ദിവസത്തെ കലക്‌ഷൻ 34 കോടിയാണ്.
നയൻതാര, വിജയ് സേതുപതി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോൺ, സഞ്ജയ് ദത്ത് എന്നിവർ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നാണ് ‘ജവാൻ’ നിർമിച്ചിരിക്കുന്നത്.
പ്രേക്ഷകർ കാത്തിരിക്കുന്ന വിനീത്-പ്രണവ് ചിത്രം അടുത്ത മാസം 27ന്.