web analytics

ജസ്ന ജീവിച്ചിരിപ്പുണ്ടോ? മരിച്ചെങ്കിൽ മൃതദേഹം എവിടെ?; തുടരന്വേഷണം വേണോ? ഇന്ന് അറിയാം

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും. കഴിഞ്ഞദിവസം ജസ്നയുടെ പിതാവ് മുദ്രവച്ച കവറിൽ കോടതിയിൽ തെളിവുകൾ ഹാജരാക്കിയിരുന്നു. ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന കാര്യമാണ് കോടതി പരിശോധിക്കുന്നത്. കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇവ ഒത്തുനോക്കിയാവും കോടതി തീരുമാനം എടുക്കുക.

കൃത്യമായ രീതിയിൽ അല്ല സിബിഐയുടെ അന്വേഷണം നടന്നതെന്നാണ് ജസ്നയുടെ പിതാവിന്റെ ആരോപണം. ജസ്‌നയെ കാണാതായതിൽ തുടരന്വേഷണം വേണമെന്നാണ് പിതാവിൻ്റെ ആവശ്യം. തുടരന്വേഷണം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും തെളിവുകൾ ഹാജരാക്കാതെ ഉത്തരവിടാൻ സാധിക്കില്ലെന്നാണ് അന്ന് കോടതി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പിതാവ് സമാന്തരമായ അന്വേഷം നടത്തി ചില തെളിവുകൾ കണ്ടെത്തിയത്.

പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്‌നയെ 2018 മാര്‍ച്ച് 22 നാണ് കാണാായത്. ജസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് സിബിഐ നേരത്തെ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്‍റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നുമാണ് അച്ഛന്‍ ജയിംസിന്‍റെ അവകാശവാദം. ജസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ലെന്നും മറ്റൊരു സുഹൃത്താണ് ഇതിന് പിന്നിൽ പ്രവ‍ർത്തിച്ചതെന്നും ഇതിന്‍റെ തെളിവ് കയ്യിലുണ്ടെന്നും കോടതിയിൽ കൈമാറിയെന്നുമാണ് അച്ഛൻ പറയുന്നത്.

 

Read More: വേനൽ മഴ തുണച്ചു; വൈദ്യുതി ഉപയോഗത്തിൽ 117 മെഗാവാട്ടിന്റെ കുറവ്; ലോഡ് ഷെഡിങിന് വിട!

Read More: ഇന്നും പെയ്യും കേട്ടോ;  രാവിലെ മുതൽ മഴ; അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ മഴ പെയ്യും; ഉഷ്ണ തരംഗം ഒഴിഞ്ഞെങ്കിലും ചൂട് കുറയില്ല;12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

Related Articles

Popular Categories

spot_imgspot_img