web analytics

ഇന്നും പെയ്യും കേട്ടോ;  രാവിലെ മുതൽ മഴ; അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ മഴ പെയ്യും; ഉഷ്ണ തരംഗം ഒഴിഞ്ഞെങ്കിലും ചൂട് കുറയില്ല;12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

തിരുവനന്തപുരം: സംസ്ഥാനത്ത്  അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

അതേ സമയം സംസ്ഥാനത്ത് ഇന്നും ഉ‌യർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.  സംസ്ഥാനത്തെ ഉഷ്ണ തരംഗ ഭീഷണി ഒഴിയുകയാണെന്നും കാലാവസ്ഥ പ്രവചനമുണ്ട്.
ഇന്ന് ഒരു ജില്ലയിലും നിലവിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. അതേസമയം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് കണക്കിലെടുത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ മൂന്നു മുതൽ അഞ്ചു വരെ താപനില ഉയരും.
തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ ഒരു തരത്തിലുമുള്ള താപനില മുന്നറിയിപ്പില്ല എന്നത് ആശ്വാസമാണ്.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img