web analytics

ജൻമഭൂമിയിൽ മാത്രമല്ല, സിപിഎം മുഖപത്രത്തിലും ഒരു പേജ് ചന്ദ്രിക! കുരുടനെ വഴികാട്ടുന്ന കുരുടന്‍… വള്ളി–പുള്ളി–വിസർഗ്ഗം പോലും വിട്ടുപോകാതെ ദേശാഭിമാനിയിൽ

ജൻമഭൂമിയിൽ മാത്രമല്ല, സിപിഎം മുഖപത്രത്തിലും ഒരു പേജ് ചന്ദ്രിക! കുരുടനെ വഴികാട്ടുന്ന കുരുടന്‍ വള്ളി–പുള്ളി–വിസർഗ്ഗം പോലും വിട്ടുപോകാതെ ദേശാഭിമാനിയിൽ

ജന്മഭൂമിയിൽ മുസ്ലീം ലീഗിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രിക ദിനപത്രത്തിന്റെ മുഖപ്രസംഗം അടങ്ങിയ എഡിറ്റ് പേജ് അച്ചടിച്ച സംഭവത്തിന് പിന്നാലെ, സമാനമായൊരു പഴയ മാധ്യമ ചരിത്രം ഓർമ്മിപ്പിച്ച് ലീഗ് നേതാവ് കെഎൻഎ ഖാദർ.

2010 ഡിസംബർ 29ന് പ്രസിദ്ധീകരിച്ച ഗൾഫ് ദേശാഭിമാനി പത്രത്തിൽ ചന്ദ്രികയുടെ എഡിറ്റ് പേജ് പൂർണ്ണമായും അച്ചടിച്ചുവന്ന സംഭവമാണ് ഖാദർ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.

അന്ന് സിപിഎമ്മിനെ ശക്തമായി വിമർശിച്ചുകൊണ്ട് ചന്ദ്രികയിൽ ഖാദർ എഴുതിയ ലേഖനം, “കുരുടനെ വഴികാട്ടുന്ന കുരുടൻ” എന്ന തലക്കെട്ടോടെ വള്ളി–പുള്ളി–വിസർഗ്ഗം പോലും വിട്ടുപോകാതെ ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കപ്പെട്ടതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആ ലേഖനം പ്രസിദ്ധീകരിച്ച സമയത്ത് താൻ ബഹറിനിലുണ്ടായിരുന്നുവെന്നും, സംഭവത്തെ തുടർന്ന് ഗൾഫ് ദേശാഭിമാനി വലിയ വിവാദത്തിലായതായും ഖാദർ കുറിച്ചു.

മാർക്കറ്റിൽ വിറ്റുപോയതിന് ശേഷമുള്ള പത്രക്കെട്ടുകൾ ഏജന്റുമാർ കടകളിൽ കയറി തിരികെ ശേഖരിച്ചതും താനുൾപ്പെടെ നിരവധി കെഎംസിസി പ്രവർത്തകർ നേരിട്ട് കണ്ടതായും അദ്ദേഹം പറഞ്ഞു.

ഇന്നലെ ജന്മഭൂമിയുടെ കണ്ണൂർ എഡീഷനിൽ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ചുവന്നത് പ്ലേറ്റ് മേക്കിംഗിലുണ്ടായ സാങ്കേതിക പിശകാണെന്നതാണ് അനൗദ്യോഗിക വിശദീകരണം.

സംഭവത്തെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്, ഇത് മുസ്ലീം ലീഗും ബിജെപിയും തമ്മിലുള്ള “അന്തർധാര”യാണെന്ന് പരാമർശിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് കെഎൻഎ ഖാദറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

പതിനഞ്ച് വർഷമായി സൂക്ഷിച്ചിരുന്ന ഗൾഫ് ദേശാഭിമാനി പത്രം ഇപ്പോൾ ബഹറൈൻ കെഎംസിസി നേതാവ് ഹബീബ് എത്തിച്ചുതന്നതായും, അത് സംരക്ഷിച്ച സുഹൃത്ത് എ.പി. ഫൈസലിനെ അഭിനന്ദിക്കുന്നതായും ഖാദർ കുറിച്ചു.

English Summary

Following the printing of Chandrika’s editorial page in the BJP-affiliated Janmabhumi newspaper, Muslim League leader KNA Khader recalled a similar incident from 2010, when Chandrika’s editorial page was mistakenly published in Gulf Deshabhimani. Khader shared the episode on Facebook, noting the controversy it triggered and drawing parallels between the two media blunders.

Following the printing of Chandrika’s editorial page in the BJP-affiliated Janmabhumi newspaper, Muslim League leader KNA Khader recalled a similar incident from 2010, when Chandrika’s editorial page was mistakenly published in Gulf Deshabhimani. Khader shared the episode on Facebook, noting the controversy it triggered and drawing parallels between the two media blunders.

janmabhumi-chandrika-edit-page-kna-khader-recalls-deshabhimani-incident

Janmabhumi, Chandrika Newspaper, KNA Khader, Deshabhimani, Kerala Media, Newspaper Printing Error, Political Media, Muslim League, CPM, BJP

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img