web analytics

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

കശ്മീർ: ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്.(Jammu and Kashmir Encounter updates)

നോർത്ത് കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ അറഗാമിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നത്. ഇവിടെ 2 ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഏറ്റുമുട്ടലുകൾ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രതിരോധം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലായി നടന്ന 4 ഭീകരാക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ ഉൾപ്പെടെ 9 പേരാണ് കൊല്ലപ്പെട്ടത്.

Read Also: ലോക്സഭ പ്രോ ടെം സ്പീക്കറായി കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുത്തു

Read Also: നടുറോഡിൽ കാൽനടയാത്രക്കാരിയെ എരുമ കൊമ്പില്‍ കോര്‍ത്ത് ചുഴറ്റി എറിഞ്ഞു; പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരം

Read Also: സൈബര്‍ ആക്രമണത്തിന്റെ ഇര; ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img