മൂന്നാറിന് യൂറോപ്പിന്റെ ഭംഗി നൽകുന്ന ജക്കരന്ത മരങ്ങൾ ഓർമയാകുമോ….?
മൂന്നാറിലെത്തുന്ന സഞ്ചാരികൾ പൂത്തു നിൽക്കുന്ന ജക്കരന്ത മരങ്ങളുടെ കാഴ്ച്ച മറക്കില്ല. മൂന്നാറിലെ കാഴ്ച്ചകളെ യൂറോപ്പിന്റെ സമാനതകളിലേക്ക് നയിക്കുന്നവയാണ് ജക്കരന്ത മരങ്ങൾ.
ഒട്ടേറെ കഥകളുടെ ഇതിവൃത്തമായും ജക്കരന്ത മരങ്ങൾ മനുഷ്യ മനസുകളിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൂന്നാറിലെ ജക്രാന്ത (നീലവാക) മരങ്ങൾ മുറിച്ചു നീക്കുന്നതിനെതിരെ പരാതി.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന അനിമൽ ആൻഡ് നേച്ചർ എത്തിക്‌സ് കമ്മ്യൂണിറ്റി (എഎൻഇസി) സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സംഘടനയുടെ നിയമ വിഭാഗത്തിന്റെ ചുമതയുള്ള അഡ്വ. ടി. എസ്. സന്തോഷാണ് പരാതിക്കാരൻ. വനംവകുപ്പ് മേധാവിയടക്കം ഡൽഹിയിലും തിരുവനന്തപുരത്തുള്ള ഉന്നത ഉദ്യോഗസ്ഥർക്കാണ് പരാതി നൽകിയിരിക്കുന്നത്.
മൂന്നാറിന് യൂറോപ്പിന്റെ ഭംഗി നൽകുന്ന ജക്കരന്ത മരങ്ങൾ ഓർമയാകുമോ….?
പള്ളിവാസൽ രണ്ടാംമൈലിനും മൂന്നാർ ഹെഡ് വർക്ക്‌സ് അണക്കെട്ടിനും ഇടയിലുള്ള റോഡ് കടന്നുപോകുന്നത് വനഭൂമിയിലൂടെയാണ്.
ദേശീയപാതാ വികസനത്തിന്റെ പേരിൽ ഈ ഭാഗത്തെ ജക്രാന്ത മരങ്ങൾ മുറിച്ചു നീക്കുന്നത് നിയമവിരുദ്ധമാണ്. ഈ മരങ്ങൾ മൂന്നാറിന്റെ സാംസ്‌കാരത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും ഭാഗമാണ്.
നിയമപരമായ യാതൊരു അനുവാദവുമില്ലാതെയാണ് മരങ്ങൾ മുറിച്ചു നീക്കുന്നത്. മരങ്ങൾ മുറിക്കുന്നത് വനസംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. ഇതിനെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ പുനർനിർമാ ണത്തിന്റെ ഭാഗമായി പള്ളിവാസലിനും മൂന്നാർ ഹെഡ് വർക്ക്‌സ് ജങ്ഷനും ഇടയിലുള്ള ജക്രാന്ത മരങ്ങൾ മുറിച്ചു നീക്കാൻ തുടങ്ങിയിരുന്നു.
ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്താണ് പള്ളിവാസലിലും മൂന്നാർ-മറയൂർ റോഡിലെ വാഗുവരയിലും ജക്രാന്ത മരങ്ങൾ വച്ചുപിടിപ്പിച്ചത്.
ഫെബ്രുവരിയോടെയാണ് മരങ്ങൾ പൂവിടുന്നത്. പൂക്കളുടെ നീല വസന്തം കാണാൻ നിരവധി വിനോദസഞ്ചാരികൾ എത്തുന്നതും പതിവാണ്.









