web analytics

ഇന്നും മഴയുണ്ട് കേട്ടോ, കുടയെടുക്കാൻ മറക്കരുത്; ഈ 10 ജില്ലകളിൽ തകർത്തു പെയ്യും; നാളെ അഞ്ചു ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ ഒഴികെയുള്ള എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കനലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ലഭിക്കും എന്നാണ് പ്രവചനം. നാളെ അഞ്ച് ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് നാളെ മഴ ലഭിക്കാൻ സാധ്യത. ഏപ്രിൽ 26 നും 27 നും എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിൽക്കുന്നു.

ഇടി മിന്നൽ ജാ​ഗ്രതാ നിർദ്ദേശം: ഇടി മിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃ​ഗങ്ങളുടെയും ജീവനും വൈദ്യുത – ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതു ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻ കരുതലുകൾ സ്വീകരിക്കുന്നതിൽ മടിക്കരുത്.

Read also: വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ എന്തൊക്കെ കയ്യിൽ കരുതണം ? ബൂത്തിലെത്തിയാൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ? നിങ്ങളുടെ സമ്മതിദാനാവകാശം ശരിയായ രീതിയിൽ വിനിയോഗിക്കാൻ അറിയേണ്ട കാര്യങ്ങൾ

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img