1,558 ദിവസത്തിന് ശേഷം ആ ഭൂതത്തെ തുറന്നു വിട്ടിട്ടുണ്ട്…. സംവിധാനം മാത്രമല്ല മോഹൻ ലാലിൻ്റ പാട്ടുമുണ്ട്; ഇതൊരു മലയാള സിനിമ തന്നെയാണോ എന്ന് തോന്നിപോകും; ബോക്സ് ഓഫീസ് ഭരിക്കാൻ ബറോസ്; സിനിമ റിവ്യൂ

കൊച്ചി: പ്രഖ്യാപനം വന്നത് മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്’. ആദ്യ ഷോയിൽ തന്നെ തികച്ചും പോസിറ്റീവ് ആയ പ്രതികരണങ്ങളാണ് പുറത്തു വരുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമ എന്ന് ഒറ്റ വാക്കിൽ പറയാം. മമ്മൂട്ടിയുടെ നരേഷനോടെയാണ് സിനിമ തുടങ്ങുന്നത്. നിധി കാക്കുന്ന ഭൂതത്താനായി മാറിയ ബറോസും, ബറോസിന് കാവലാളായ വുഡുവും തന്നെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

താരങ്ങളേയും അവരുടെ വേഷങ്ങളും കണ്ടാൽ ഇതൊരു മലയാള സിനിമ തന്നെയാണോ എന്ന് തോന്നിപോകും. വിദേശ താരങ്ങളാണ് സിനിമയിൽ ഭൂരിഭാഗവും.

ഇതു വരെ വന്നിട്ടുള്ള ഇന്ത്യൻ സിനിമകളിലെ ഭൂത സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്ഥമാണ് ബറോസ്. മോഹൻലാൽ പാടിയ ഇസബെല്ല, ഇസബെല്ല എന്ന ഗാനവും മനമെ മാനമെ എന്ന പാട്ടും ഗംഭീരമായിട്ടുണ്ട്.

സിനിമയിൽ എടുത്ത് പറയേണ്ട കാര്യം ത്രീഡി അനുഭവം തന്നെ. ഇതു വരെ ഇറങ്ങിയതിൽ വെച്ച് മികച്ച ദൃശ്യാനുഭവം എന്നു തന്നെ പറയാം. 400 വർഷങ്ങൾക്ക് മുമ്പുള്ള ഭാഗങ്ങൾ തീയറ്ററിൽ തന്നെ കാണണം. ഗസ്റ്റ് റോളിൽ പ്രണവും കസറിയിട്ടുണ്ട്.

 മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ രീതിയിൽ തന്നെ ചർച്ചയായ ചിത്രത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നും പ്രതിഭാശാലികളായ നിരവധി ടെക്‌നിഷ്യൻസാണ് പ്രവർത്തിച്ചിരിക്കുന്നത്. മലയാളികളെ തന്റെ അഭിനയ മികവ് കൊണ്ട് വിസ്മയിപ്പിച്ച താരം സംവിധായകനായെത്തുന്ന ആദ്യ ചിത്രം വലിയ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

നാടോടിക്കഥയെ ആസ്പദമാക്കിയാണ് കഥ ഒരുക്കിയിരിക്കുന്നത്. പോർച്ചു​ഗീസ് നാടോടി പാട്ടായ ഫാദോ സോങ്ങിൽ നിന്നാണ് സിനിമ തുടങ്ങുന്നതും. മമ്മൂട്ടിയുടെ ശബ്ദത്തിലൂടെയാണ് ബറോസിലേക്ക് സംവിധായകൻ മോഹൻലാൽ പ്രേക്ഷകനെ സിനിമയിലേക്ക് കൂട്ടികൊണ്ടു പോകുന്നത്. യജമാനനോട് അങ്ങേയറ്റം കൂറും വിശ്വസ്തതയുമുള്ള നിധി കാക്കുന്ന ഭൂതത്തിന്റെ കഥയാണ് ബറോസ് പറയുന്നത്.

ഗോവയിലെ പോര്‍ച്ചുഗീസ് ഭരണാധികാരിയായ ഡി ഗാമയുടെ ഏറ്റവും വിശ്വസ്തനാണ് ബറോസ്. ബറോസും ഡി ഗാമയുടെ മകള്‍ ഇസബെല്ലയും വലിയ കൂട്ടാണ്. യുദ്ധ സാ​ഹചര്യത്തിൽ ബറോസിനെ ചതിച്ച് നിധിയുടെ കാവൽ ഭൂതമാക്കി നാടുവിടുകയാണ് ഡി ​ഗാമ. യജമാന സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ബറോസിന് നഷ്ടമാകുന്നത് തന്റെ 389 വർഷങ്ങളാണ്. പതിമൂന്ന് തലമുറയ്ക്ക് ഇപ്പുറം നിധിയുടെ അനന്തരാവകാശിയെ കാത്ത് ഒരു നിലവറയിൽ കഴിയുകയാണ് ഭൂതമായി മാറിയ ബറോസ്.

ഒപ്പം ബറോസിന്റെ വഴികാട്ടിയായി വൂഡു എന്ന് പേരുള്ള ഒരു ആഫ്രിക്കൻ പാവയുമുണ്ട്. അനന്തരാവകാശി തിരിച്ചെത്തുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് വൂഡു പറയുന്നത്. വൂഡുവും ബറോസും തമ്മിലുള്ള കോമ്പോയിലൂടെയാണ് ചിത്രം പ്രേക്ഷകനെ മുന്നോട്ട് കൊണ്ടു പോകുന്നത്. 

സാങ്കേതിക തികവില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ല ചിത്രം. അതിൽ യാതൊരുവിധ കോംപ്രമൈസും മോഹൻലാൽ എന്ന സംവിധായകൻ വരുത്തിയിട്ടില്ല. പെർഫോമൻസിലേക്ക് വന്നാൽ അമ്പരപ്പിക്കുന്ന പ്രകടനമൊന്നും ആരുടെയും ഭാ​ഗത്തു നിന്നില്ല. കാസ്റ്റിങിലും കുറച്ചു ശ്രദ്ധ പുലർത്തിയാൽ നന്നായിരുന്നുവെന്ന് തോന്നി. ചിത്രത്തിലെ ഡയലോ​ഗുകളും അത്ര സുഖമുള്ളതായി അനുഭവപ്പെട്ടില്ല. മായ റാവു വെസ്റ്റ്, തുഹിൻ മേനോൻ, പ്രണവ് മോഹൻലാൽ തുടങ്ങി ചിത്രത്തിലെത്തിയവരെല്ലാം അവരവരുടെ ഭാ​ഗങ്ങൾ മനോഹരമാക്കി.

കാലഘട്ടം ചിത്രീകരിക്കുന്നതിലും ചിത്രം വിജയിച്ചിട്ടുണ്ട്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്. സിനിമയുടെ സം​ഗീതവും പശ്ചാത്തല സം​ഗീതവുമാണ് മറ്റൊന്ന്. ആദ്യം പറഞ്ഞതു പോലെ ഫാദോ സോങ്ങിന് ഒരു പ്രത്യേക സ്പെയ്സ് സിനിമയിലുണ്ട്. പോർച്ചു​ഗീസ് നാടോടി കൾച്ചർ പരിചയമില്ലാത്ത ആളുകളെ സംബന്ധിച്ച് അതൊരു പുതിയ അനുഭവമാണ്. ലിഡിയന്‍ നാദസ്വരം ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ രണ്ട് ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും മോഹൻലാലാണ്. സന്തോഷ് ശിവന്റെ ഛായാ​ഗ്രഹണവും മികവുറ്റതായിരുന്നു. മോഹൻലാലിനെ ഏറ്റവും ഭം​ഗിയായി തന്നെ തന്റെ കാമറാ കണ്ണുകളിൽ സന്തോഷ് പകർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ വിഎഫ്എക്സും മോശമല്ലാതെ വർക്കായിട്ടുണ്ട്.

ഇനി ആക്ഷൻ രം​ഗങ്ങളിലേക്ക് വന്നാൽ, അവിടെയും കുട്ടികൾക്ക് വേണ്ടിയാണെന്നുള്ള ഉത്തമ ബോധം സംവിധായകനിൽ ഉണർന്ന് പ്രവർത്തിച്ചിട്ടുണ്ട്. മാസ് ആക്ഷൻ രം​ഗങ്ങളോ അടിപിടിയോ ഒന്നും ചിത്രത്തിലില്ല.‌ ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ബറോസ് നിർമിച്ചിരിക്കുന്നത്.

കുട്ടിത്തം ഒട്ടും വിട്ടുമാറാത്ത നടനാണ് മോഹൻലാലെന്ന് സിനിമാ ലോകത്തുള്ളവർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കുട്ടിത്തം ഒരിടത്തും ചോര്‍ന്ന് പോകാതെ മോഹന്‍ലാല്‍ ഒരുക്കിയിരിക്കുന്ന ഒരു ചിത്രമാണ് ബറോസ്. ഒരു മുത്തശ്ശിക്കഥ അസ്വദിക്കുന്ന പോലെ ചിത്രം കണ്ടിരിക്കാം. ഈ ക്രിസ്മസ് കാലത്ത് തീർച്ചയായും കു‍ട്ടികൾക്കൊപ്പം കണ്ടിരിക്കാവുന്ന ചിത്രമാണ് ബറോസ്.

ബറോസിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് 22 ന് രാവിലെ മുതൽ തുടങ്ങിയിരുന്നു. വൂഡൂ എന്ന അനിമേഷൻ കഥാപാത്രത്തിന്റെ ക്യാരക്ടർ വീഡിയോ  സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ബറോസ് പോലൊരു ചിത്രം ചെയ്യാൻ സാധിച്ചത് ഏറെ അഭിമാനമെന്നാണ് മോഹൻലാൽ പറയുന്നത്. ഷൂട്ടിങ്, പോസ്റ്റ്-പ്രൊഡക്ഷൻ എന്നിങ്ങനെ 1,558 ദിവസം കൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്.ഒരു ത്രീ ഡി സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ലാൽ പറഞ്ഞു.

ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ് ആണ്. ഒക്ടോബര്‍ മൂന്നിന് റിലീസ് തീരുമാനിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോയതിനാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ തയ്യറാക്കിയത്. സന്തോഷ് ശിവനാണ്  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്തത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചിരിക്കുന്നത്.

മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 

കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

സുനിത വില്യംസ് ഇന്ന് വീണ്ടും സ്പേസ് വാക്ക് നടത്തും

ഏഴ് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രിക സുനിത വില്യംസ്...

അറ്റകുറ്റപ്പണി: പശ്ചിമ റെയിൽവേയിലെ 451 ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണവുമായി റെയിൽവേ; വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സമയം മാറും

അറ്റകുറ്റപ്പണികളെത്തുടർന്ന് പശ്ചിമ റെയിൽവേയിലെ 451 ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണവുമായി റെയിൽവേ. മഹാരാഷ്ട്രയിലെ...

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ

വെടിക്കെട്ട് സ്ഥലവും ആനകളും തമ്മിലുള്ള ദൂരപരിധി നിശ്ചയിക്കാനുള്ള അധികാരവും ജില്ലാതല സമിതിയ്ക്ക്...

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍: ഫെബ്രുവരി 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം

കേരള മീഡിയ അക്കാദമിയുടെ 2024-ലെ മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ 2025 ഫെബ്രുവരി...

ജൽ​ഗാവ് ട്രെയിൻ ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ

പുഷ്പക് എക്സ്പ്രസിന് തീപിടിച്ചുവെന്ന അഭ്യൂഹത്തെ തുടർന്നാണ് അപകടമുണ്ടായത് ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ ജൽ​​ഗാവിൽ കഴിഞ്ഞ...

മൂന്നുപേരെ അടിച്ചുകൊന്നിട്ടും പശ്ചാത്താപമില്ലാതെ പ്രതി റിതു; ജിതിൻ കൊല്ലപ്പെടാത്തതിൽ നിരാശ മാത്രം

പ്രതിയെ ഇന്ന് വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ...
spot_img

Related Articles

Popular Categories

spot_imgspot_img