യു.എസ്. ലെ മിയാമി ബീച്ചിൽ ഫലസ്തീൻ സഞ്ചാരികൾ എന്നു തെറ്റിദ്ധരിച്ച് ഇസ്രയേലി വിനോദ സഞ്ചാരികൾക്ക് നേരെ മെഷീൻ ഗൺ ഉപയോഗിച്ച് വെടിവെയ്പ്പ്. വെടിവെയ്പ്പ് നടത്തിയ ജൂത വംശജനായ മോർ ദെച്ചായ് ബ്രാഫ്മാൻ (27) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രക്ക് ഡ്രൈവറായ ഇയാൾ 17 തവണ വെടിയുയർത്തു. കൊലപാതക ശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടു ഫലസ്തീനികളെ കണ്ടു രണ്ടു പേരെയും വെടിവെച്ച് കൊന്നു എന്ന് പ്രതി പോലീസിനോട് പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
പ്രതി മിയാമി-ഡേഡ് കറക്ഷണൽ സെന്ററിൽ തടവിലാണെന്ന് ഔട്ട്ലെറ്റ് റിപ്പോർട്ട് ചെയ്യുന്നു.