News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ഐഎസ്എല്ലിന് നാളെ കിക്കോഫ്; അങ്കത്തട്ടിൽ പന്ത്രണ്ട് ക്ലബുകൾ

ഐഎസ്എല്ലിന് നാളെ കിക്കോഫ്; അങ്കത്തട്ടിൽ പന്ത്രണ്ട് ക്ലബുകൾ
September 20, 2023

അനില സി എസ്

വീണ്ടുമൊരു ഐഎസ്എൽ മാമാങ്കത്തിന് തിരി തെളിയുമ്പോൾ ആവേശ കൊടുമുടിയിലാണ് ആരാധകർ. കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ കൊണ്ടു പോയ കപ്പ് സ്വന്തമാക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് മറ്റു ടീമുകൾ. ഉദ്‌ഘാടന ദിവസം കൊച്ചിയുടെ മണ്ണിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ സീസണിലെ വിവാദ ചൂടുമായാണ് മഞ്ഞപ്പട കളത്തിലിറങ്ങുന്നത്. സ്വന്തം തട്ടകത്തിൽ തന്നെ അതിനുള്ള കണക്കു വീട്ടൽ നടക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ പ്രിയ താരം സഹൽ അബ്ദുൾ സമദ് ഇല്ലാത്തതിന്റെ നിരാശയും ആരാധകരിലുണ്ട്. പത്താം സീസണിൽ പന്ത്രണ്ട് ക്ലബുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ പോര് മുറുക്കാനായി ഇക്കുറി പഞ്ചാബ് എഫ് സിയും അങ്കത്തിനൊരുങ്ങുന്നു.

കച്ച മുറുക്കി മഞ്ഞപ്പട

മൂന്ന് തവണ ഫൈനല്‍ കളിച്ചിട്ടും ഇതുവരെ കപ്പ് നേടാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. കരുത്തനായ കോച്ച് ഇവാൻ വുകമനോവിച്ചിന്റെ ചുണക്കുട്ടികൾ ഇത്തവണ കപ്പുയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സമദിന്റെ ചേക്കേറ്റം ടീമിനെ ബാധിക്കുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ സീസണിന്റെ പ്ലേ ഓഫ് ബെംഗളൂരുവിന്റെ വിവാദ ഫ്രീകിക്ക് ഗോളും അതേത്തുടർന്ന് ഉണ്ടായ ബ്ലാസ്റ്റേഴ്‌സിന്റെ ഇറങ്ങിപ്പോക്കുമെല്ലാം ഇപ്പോഴും എരിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ജപ്പാന്‍ താരം ഡെയ്സുക് സകായും ഘാന സെന്റർ സ്‌ട്രൈക്കർ ഖ്വാമെ പെപ്‌റയുമാണ് ബ്ലാസ്റ്റേഴ്സിലെ പുതുമുഖങ്ങൾ. രണ്ടു വർഷത്തെ കരാറിൽ ടീമിലെത്തിയ പുതിയ സൈനിങ്ങ് ജാഷ്വ സൊറ്റിരിയോ 2024 വരെ കളിക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചിരുന്നു. പരിക്കിന്റെ പിടിയിൽ നിന്ന് പൂർണമായി മോചിതനായിട്ടില്ലെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ മികച്ച പോരാളികളിൽ ഒരാളായ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ടീമിൽ തിരിച്ചെത്തിയത് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകൾ ഉയർത്തുന്നു. ഏഷ്യൻ ഗെയിംസ് ഫുട്‌ബോൾ ടീമിലായതിനാൽ രാഹുൽ കെപിയും ബ്രൈസ് മിറാൻഡയും ഐഎസ്എൽ സീസണിന്റെ തുടക്കത്തിൽ ടീമിനൊപ്പം കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രീ സീസണിലും ഡ്യൂറൻഡ് കപ്പിലും ഗോൾ വല കാത്തിരുന്ന സച്ചിൻ സുരേഷാണ് ഐഎസ്എല്ലിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ കീപ്പർ. ഇവാന്‍ കല്യുഷ്‌നി, ഹര്‍മന്‍ജ്യോത് ഖബ്ര, ജെസല്‍ കാര്‍നെറോ, വിക്ടര്‍ മോംഗില്‍, ആയുഷ് അധികാരി, ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ എന്നീ പ്രധാന താരങ്ങളും ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമില്ലെന്നതും നിരാശ പടർത്തുന്നു.

കിരീടം നില നിർത്താൻ മോഹന്‍ ബഗാന്‍

കഴിഞ്ഞ വർഷത്തെ കിരീടം നില നിർത്താനായുള്ള തത്രപ്പാടിലാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റ്‌സ്. അതിനായി കരുത്തുറ്റ ടീമും അവരുടെ പക്കലുണ്ട്. ഇതുവരെ ഉള്ള ഐഎസ്എൽ സീസണുകളിൽ ഏറ്റവും കൂടുതൽ തവണ കപ്പുയർത്തിയ ടീം ആണവർ. ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം സഹൽ അബ്ദുൾ സമദ് അടക്കമുള്ളവരെ ഇത്തവണ ടീമിൽ കൊണ്ടു വരാൻ മോഹൻ ബഗാന് കഴിഞ്ഞത് അവരുടെ കിരീട പ്രതീക്ഷകൾ ഉയർത്തുന്നുണ്ടെന്നു വേണം പറയാൻ. സമദിന് പുറമെ പുതിയ സൈനിങ്ങുകള്‍ വേറെയുമുണ്ട് ക്ലബ്ബിൽ. അനിരുദ്ധ് ഥാപ്പ, അന്‍വര്‍ അലി, ജേസണ്‍ കമ്മിന്‍സ്, അര്‍മാന്‍ഡോ സാദികു, ഹെക്ടര്‍ യുസ്സെ എന്നിവരും ക്ലബിനൊപ്പം ചേർന്നിട്ടുണ്ട്. നിലവിലെ ദിമിത്രി പെട്രാറ്റോസ്, ഹ്യൂഗോ ബൗമസ് തുടങ്ങിയവരോടൊപ്പം പുതുമുഖങ്ങൾ കൂടി ചേരുമ്പോൾ മറ്റു ടീമുകൾക്ക് വലിയ വെല്ലുവിളി തന്നെയാണ് മോഹൻ ബഗാൻ ഉയർത്തുന്നത്. അതേസമയം ഫെഡറിക്കോ ഗാലെഗോ, പ്രീതം കോട്ടാല്‍, ഫ്‌ലോറന്റിന്‍ പോഗ്ബ, ടിരി എന്നീ സുപ്രധാന താരങ്ങളുടെ വിടവ് നിലവിലെ ചാമ്പ്യന്മാരെ ബാധിക്കുമോ എന്ന് കണ്ടറിയണം.

ഒട്ടും പുറകിൽ അല്ല ഒന്നും രണ്ടും സ്ഥാനക്കാർ

കഴിഞ്ഞ വർഷം കപ്പുയർത്താൻ കഴിഞ്ഞില്ലെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നിൽക്കുന്നത് മുംബൈ സിറ്റിയും ഹൈദരബാദ് എഫ്‌സിയുമാണ്. തോല്‍വിയറിയാതെ 18 മത്സരങ്ങളുടെ വിജയ കുതിപ്പിലൂടെയാണ് മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ കുറച്ചു സീസണുകളില്‍ മുംബൈ സിറ്റിയുടെ പ്രകടനം വളരെ മികച്ചതാണ്. 2020-21 സീസണില്‍ നേടിയ കിരീടം ഇത്തവണ തിരിച്ചു പിടിക്കാനാണ് മുംബൈ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ 20 മത്സരങ്ങളില്‍ നിന്നാണ് 54 ഗോളുകളാണ് മുംബൈ സിറ്റി വലയിലാക്കിയത്. ചില പ്രധാന കളിക്കാര്‍ ഈ സീസണില്‍ മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിലും യുവ താരനിരയുടെ ബലമുള്ളതിനാൽ ഈ കൊഴിഞ്ഞു പോക്ക് ടീമിനെ ബാധിക്കില്ലെന്നാണ് കരുതുന്നത്.

കഴിഞ്ഞ രണ്ടു സീസണുകളിലായി രണ്ടാം സ്ഥാനത്ത് തുടരുന്ന ഹൈദരബാദ് എഫ്‌സി വലിയ മാറ്റങ്ങളോടൊയാണ് ഇക്കുറി ഇറങ്ങുന്നത്. മുഖ്യ പരിശീലകന്‍ മനോലോ മാര്‍ക്വേസിന്റെ ക്ലബ് മാറ്റവും കരുത്തരായ താരങ്ങളെ മറ്റു ക്ലബുകൾ സ്വന്തമാക്കിയതും ടീമിന് തിരിച്ചടി ആയേക്കാം. ഏഴ് പുതിയ കളിക്കാരെയാണ് ടീമിലേക്ക് ചേർന്നിരിക്കുന്നത്. ലാല്‍ചന്‍ഹിമ സൈലോ, ഫിലിപ്പെ അമോറിം, മകന്‍ ചോത്തെ, പെറ്റേരി പൊന്നനെന്‍, ജോ നോള്‍സ്, ജൊനാഥന്‍ മോയ, വിഘ്‌നേഷ് ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

ബെംഗളൂരു എഫ് സി, ചെന്നൈയിൻ എഫ്‌സി, ഈസ്റ്റ് ബംഗാൾ എഫ്.സി, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, ജംഷഡ്പൂർ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്‌സി,നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, ഒഡീഷ എഫ്.സി, പഞ്ചാബ് എഫ്.സി എന്നീ പന്ത്രണ്ട് ക്ലബുകൾ ആണ് ഇക്കുറി ഐഎസ്എൽ കിരീടത്തിനായി പോരടിക്കുന്നത്. നാളെ വൈകിട്ട് എട്ടുമണിക്ക് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം. പിരിഞ്ഞു പോവലും കൂട്ടിച്ചേർക്കലുമായി ടീമുകൾ ഐഎസ്എൽ പോരിനായി ഒരുങ്ങി കഴിഞ്ഞു. ഇനിയുള്ള രാവുകൾ ഫുട്ബോൾ പ്രേമികൾ ആവേശ കൊടുമുടിയേറും.

Also Read: അവസാന തീവ്രവാദിയെയും കൊന്നു ; പോരാട്ടം പൂർത്തിയായി

Related Articles
News4media
  • Cricket
  • News
  • Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര; വനിത ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; മലയാളി താരം മിന്നുമണി ടീമിൽ

News4media
  • Cricket
  • News
  • Sports

സമൈറക്ക് അനിയനെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ്…രോഹിത് ശർമ്മയ്ക്കും ഭാര്യ റിതിക സച്ദേവിനും രണ്ടാമത്തെ ക...

News4media
  • Cricket
  • Sports

ഐപിഎൽ മെഗാ ലേലം; അന്തിമ ലിസ്റ്റിൽ ഇടം നേടിയത് 14 മലയാളികൾ ; ബാറ്റര്‍ ഷോണ്‍ റോജറിന് 40 ലക്ഷം അടിസ്ഥാന...

News4media
  • Kerala
  • News

കഫിയ ധരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്‌എൽ മത്സരം കാണാനെത്തി; ഭീകര വിരുദ്ധ സ്‌ക്വാഡ് യുവാവിൻ്റെ വ...

News4media
  • Kerala
  • News
  • Top News

ഐഎസ്എൽ; കൊച്ചിയിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം, സർവീസ് നീട്ടി കൊച്ചി മെട്രോ

News4media
  • Football
  • Sports
  • Top News

തുടരെ പിഴവുകൾ, തട്ടകത്തിൽ കണ്ണീർ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്; ബെംഗളുരുവിന്റെ വിജയം ഒന്നിനെതിരെ...

News4media
  • Football
  • Kerala
  • News
  • Sports

അമേസിംഗ് ബ്ലാസ്റ്റേഴ്സ് ; രണ്ടാംപകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ച് വമ്പൻ തിരിച്ചുവരവ്; കൊമ്പൻമാർക്ക് വ...

News4media
  • Football
  • Kerala
  • News
  • Sports

കളിയിൽ തോറ്റതിന് ആരാധകരുടെ നെഞ്ചത്ത്; കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മ​​ദൻസ് മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]