web analytics

വാഷിങ്ടൺ പോസ്റ്റിൽ  കൂട്ടപ്പിരിച്ചുവിടൽ; ശശി തരൂർ എം.പിയുടെ മകൻ ഇഷാൻ തരൂറിനും ജോലി നഷ്ടമായി

വാഷിങ്ടൺ പോസ്റ്റിൽ  കൂട്ടപ്പിരിച്ചുവിടൽ; ശശി തരൂർ എം.പിയുടെ മകൻ ഇഷാൻ തരൂറിനും ജോലി നഷ്ടമായി

ന്യൂഡൽഹി: അമേരിക്കയിലെ പ്രമുഖ പത്രമായ വാഷിങ്ടൺ പോസ്റ്റിൽ നടന്ന കൂട്ടപ്പിരിച്ചുവിടലിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയുടെ മകനായ ഇഷാൻ തരൂറിനും ജോലി നഷ്ടമായി. 

വാഷിങ്ടൺ പോസ്റ്റിലെ കോളമിസ്റ്റായിരുന്ന ഇഷാൻ തരൂർ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, ന്യൂസ് റൂമിനെ ഓർത്താൽ ഹൃദയം വേദനിക്കുന്നുവെന്നും മികച്ച എഡിറ്റർമാരും ലേഖകരും അടങ്ങുന്ന സംഘത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നതായും ഇഷാൻ തരൂർ വ്യക്തമാക്കി.

“വാഷിങ്ടൺ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാർക്കും മറ്റു പ്രിയപ്പെട്ട സഹപ്രവർത്തകർക്കുമൊപ്പം എനിക്കും ഇന്ന് ജോലി നഷ്ടമായി.

 പ്രത്യേകിച്ച് പോസ്റ്റിന്റെ അന്താരാഷ്ട്ര വിഭാഗത്തിൽ പ്രവർത്തിച്ച പത്രപ്രവർത്തകരെ ഓർക്കുമ്പോൾ എന്റെ ഹൃദയം വേദനിക്കുന്നു. 

കഴിഞ്ഞ 12 വർഷത്തോളമായി സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്ന എഡിറ്റർമാരും റിപ്പോർട്ടർമാരും ഒപ്പമുണ്ടായ അനുഭവങ്ങൾ ഞാൻ അഭിമാനത്തോടെ ഓർക്കുന്നു.

 ലോകത്തെക്കുറിച്ചും അതിൽ അമേരിക്കയുടെ സ്ഥാനത്തെക്കുറിച്ചും വായനക്കാർക്ക് കൂടുതൽ വ്യക്തത നൽകുക എന്ന ലക്ഷ്യത്തോടെ 2017 ജനുവരിയിലാണ് ഞാൻ ‘വേൾഡ് വ്യൂ’ എന്ന കോളം ആരംഭിച്ചത്. 

വർഷങ്ങളായി ആഴ്ചയിൽ പലതവണ ഈ കോളം വായിച്ചിരുന്ന ഏകദേശം അഞ്ച് ലക്ഷം വിശ്വസ്ത വായനക്കാരോടും ഞാൻ കടപ്പെട്ടിരിക്കുന്നു,” എന്നാണ് ഇഷാൻ തരൂർ കുറിച്ചത്.

‘ഒരു മോശം ദിവസം’ എന്ന അടിക്കുറിപ്പോടെ ഒഴിഞ്ഞുകിടക്കുന്ന ന്യൂസ് റൂമിന്റെ ചിത്രവും ഇഷാൻ തരൂർ മറ്റൊരു എക്‌സ് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.

English Summary

Ishaan Tharoor, son of Congress MP Shashi Tharoor and a columnist at The Washington Post, has lost his job following a major round of layoffs at the newspaper. Ishaan shared the news on social media, expressing sadness over the newsroom cuts and gratitude to colleagues and readers.

ishaan-tharoor-job-loss-washington-post-layoffs

Ishaan Tharoor, Shashi Tharoor, Washington Post layoffs, US media, journalism, newsroom cuts, international news, Kerala news

spot_imgspot_img
spot_imgspot_img

Latest news

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

Other news

വെടിനിർത്തൽ ചർച്ച പരാജയം; അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുമോ?

വെടിനിർത്തൽ ചർച്ച പരാജയം; അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുമോ? വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ കൊച്ചി: ഇടിമിന്നലേറ്റ്...

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്!

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ്...

ഇന്നത്തെ നക്ഷത്രഫലം… തൊഴിൽ നേട്ടങ്ങൾക്കും കുടുംബശ്രദ്ധയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ദിവസം!

ഇന്നത്തെ നക്ഷത്രഫലം… തൊഴിൽ നേട്ടങ്ങൾക്കും കുടുംബശ്രദ്ധയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ദിവസം! ഏപ്രിൽ 4,...

Related Articles

Popular Categories

spot_imgspot_img