web analytics

മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ അടുത്ത മാസം മുതൽ ഗ്യാസ് ലഭിക്കില്ലെന്ന വാർത്ത സത്യമോ ? കേന്ദ്ര സർക്കാർ നൽകുന്ന മറുപടി ഇതാണ്

പാചകവാതക സിലിണ്ടർ ഉപഭോക്താക്കൾ മസ്‌റ്ററിംഗ് നടത്തണം എന്ന വാർത്ത അടുത്ത ദിവസങ്ങളായി പുറത്തുവരികയാണ്. അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും വലിയതോതിലാണ് ഉപഭോക്താക്കൾ ഏജൻസികളിലേയ്ക്ക് എത്തുന്നത്. (Is the news that we will not get gas from next month if we don’t do mustering)

മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ അടുത്ത മാസം മുതൽ ഗ്യാസ് ലഭിക്കില്ലെന്ന് വാർത്ത പ്രചരിച്ചതും തിരക്കിന് കാരണമായി. കൂടുതൽസമയം ക്യൂവിൽ നിൽക്കേണ്ടിവരുന്നത് വയോധികരെയും രോഗികളെയും വലച്ചു. പ്രായമായവരുടെ പേരിലാണ് ഭൂരിഭാഗം കണക്ഷനുകളും. അതിനാൽ ഇവർ നേരിട്ട് ഏജൻസി ഓഫിസുകളിൽ എത്തണം.

ഓൺലൈനിലൂടെ വിവരങ്ങൾ പുതുക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുതിർന്നവർക്ക് ഇതിന് കഴിയാത്ത സ്ഥിതിയാണ്.

യാഥാർഥാത്തിൽ മാസ്റ്ററിങ് നടത്തുനനത്തിനു സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ? ഇപ്പോൾ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയിരിക്കുകയാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. ആധാറുമായി പാചകവാതകത്തെ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരോ പാചകവാതക കമ്പനികളോ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി കുറിച്ചു.

മാത്രമല്ല ഇതിനായി ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ വഴിയും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ഇകെവൈസി നടപടി കഴിഞ്ഞ എട്ട് മാസത്തോളമായി നിലവിലുണ്ടെന്നും മന്ത്രി അറിയിച്ചു. ഇകെവൈസി നടപടികൾ എൽപിജി സ്ഥിരം ഉപഭോക്താക്കൾക്ക് വരുത്തിയ തടസങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അയച്ച കത്തിന് മറുപടിയായി എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്.ന്നെ മസ്റ്ററിംഗ് പൂർത്തിയാക്കിയെന്ന സന്ദേശം ലഭിക്കും.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ ലോട്ടറി!

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ...

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ എംഎൽഎയ്ക്ക് വലിയ ആശ്വാസം

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ...

Related Articles

Popular Categories

spot_imgspot_img