web analytics

രാജ്യത്ത് ട്രെയിൻ അട്ടിമറി ശ്രമം വ്യാപകമാകുന്നു; റെയിൽവേ ട്രാക്കിൽ ഇരുമ്പ് കമ്പികൾ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പോലീസ്

ബതിന്‍ഡ: രാജ്യത്ത് വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍ കണ്ടെത്തി. പഞ്ചാബിലെ ബതിന്‍ഡയില്‍ തിങ്കളാഴ്ചയാണ് സംഭവം. ചരക്കുതീവണ്ടിയിലെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍ കിടക്കുന്നത് കണ്ടത്.(Iron bars were found on the railway track)

തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് ബതിന്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ചരക്ക് തീവണ്ടിയുടെ പാതയില്‍ ഇരുമ്പ് കമ്പികള്‍ കണ്ടെത്തുന്നത്. ട്രാക്കിന്റെ മധ്യത്തിലാണ് ഇത് കിടന്നിരുന്നത്. ഉടൻ തന്നെ തീവണ്ടി നിര്‍ത്തിയത് വൻ അപകടമൊഴിവാക്കി. സംഭവത്തിൽ റെയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇരുമ്പ് കമ്പികള്‍ മൂലം തീവണ്ടിക്ക് സിഗ്നല്‍ ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഒമ്പത് കമ്പികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കേസെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്താന്‍ പോലീസ് അനേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ മാസത്തില്‍ ഇത് അഞ്ചാം തവണയാണ് ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ റെയില്‍വേ ട്രാക്കില്‍ എല്‍.പി.ജി സിലിണ്ടര്‍ കണ്ടെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img