അധാർമിക ബന്ധങ്ങളിൽ നിന്ന് രക്ഷിക്കാനെന്ന പേരിൽ പെൺകുട്ടികളുടെ വിവാഹപ്രായം കുത്തനെ കുറയ്ക്കാൻ നീക്കവുമായി ഇറാഖ്. നിലവിലുള്ള 18 വയസെന്ന പരിധിയിൽ നിന്നാണ് ഒറ്റയടിക്ക് ഒമ്പതിലേക്ക് കൊണ്ടുവരുന്നത്.Iraq has moved to sharply reduce the marriage age of girls in the name of saving them from immoral relationships.
ഇക്കാര്യം വ്യവസ്ഥ ചെയ്യുന്ന ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചു. ആൺകുട്ടികളുടെ വിവാഹപ്രായം ഇപ്പോഴത്തെ 18ൽ നിന്ന് 15 ആക്കി കുറയ്ക്കാനും വ്യവസ്ഥയുണ്ട്.
ഇസ്ലാമിക നിയമത്തെ ക്രമീകരിക്കാനും യുവതലമുറയെ അധാര്‍മിക ബന്ധങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത് എന്നാണ് നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ വാദം.
രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ചും രാജ്യത്തെ വിവിധ മനുഷ്യാവകാശ സംഘടനകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും സ്ത്രീ സംരക്ഷണ സംഘടനകളും ഇറാഖ് ഭരണകൂടത്തിൻ്റെ നീക്കത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്.
പുതിയ നിയമം നടപ്പായാൽ സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗാര്‍ഹിക പീഡനത്തിന്റെ ഉയര്‍ന്ന സാധ്യതയും ചെറുപ്രായത്തിലെ ഗര്‍ഭധാരണവുമെല്ലാം സാമൂഹ്യഘടനയെ മാറ്റുന്ന തരത്തിൽ ബാധിക്കും.
വിദ്യാഭ്യാസം അടക്കം എല്ലാ കാര്യങ്ങളിലും സ്ത്രീസമൂഹം നേടിയിട്ടുള്ള പുരോഗതിയെ അപ്പാടെ പുതിയ നിയമം ഇല്ലാതാക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്