ആപ്പിൾ ആരാധകർ ഏറെ നാളായി കാത്തിരുന്ന ഐ.ഫോൺ 16 സെപ്റ്റംബറിൽ വിപണിയിൽ എത്തുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഫീച്ചറുകളും പുറത്തുവന്നു. iPhone 16 and iPhone Pro Max arrive with great features
മികച്ച ക്യാമറ ഫീച്ചറുകൾ ഇവയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 48 എം.പി. ഇരട്ട ക്യാമറകൾ കൂടുതൽ സൂമിങ്ങ് നൽകുന്നു. ഐ.ഫോൺ 15 ൽ കൊടുത്തിരുന്ന 3x സൂമിങ്ങിന് പകരം 5x സൂമിങ്ങ് ഐ.ഫോൺ 16 വാഗ്ദ്ധാനം ചെയ്യുന്നു. സൂം ചെയ്‌തെടുത്ത ചിത്രത്തിന് മികച്ച ഗുണനിലവാരവും ഉറപ്പു നൽകുന്നതായിരിക്കും പുതിയ മോഡൽ.
പിക്‌സെൽ ബിന്നിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മെച്ചപ്പെട്ട വൈഡ് ഫോട്ടോ എടുക്കാൻ സഹായിക്കുന്നവയാണ് ഐ.ഫോൺ 16 യിലെ 48 എം.പി. ക്യാമറ. ക്യാപ്ചർ ബട്ടണും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡോൾബി വിഷൻ ഉപയോഗിച്ച് സെക്കൻഡിൽ 120 ഫ്രെയിമികൾ എന്ന 3K വീഡിയോ റെക്കോർഡുകളും ചെയ്യാൻകഴിയും. ചിത്രം പകർത്തുന്നതിന് മുൻപ് ഫോക്കസ് ലോക്കിങ്ങ് , എക്‌പോഷർ തുടങ്ങിയ പ്രവർത്തനങ്ങളും മികച്ചതാക്കിയിട്ടുണ്ട്.









