web analytics

മനഃപൂര്‍വമല്ലാത്ത നരഹത്യ കൊലപാതകമായി; കുണ്ടന്നൂരിൽ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ അപകട മരണത്തിൽ വഴിത്തിരുവായത് ചോരയിലെ വീലടയാളം

കൊച്ചി:ചോരയിലെ ‘വീലടയാളം’ വഴിത്തിരിവായി, റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ എളമക്കര സ്വദേശി സുധീശൻ്റെ മരണത്തിൽ പ്രതി പിടിയിൽ.കൊച്ചി കുണ്ടന്നൂരിലാണ് ഫെബ്രുവരി 13-ന് രാത്രി ഏഴരയോടെ അജ്ഞാതനെ അജ്ഞാതവണ്ടിയിടിച്ചെന്ന വിവരത്തില്‍ അന്നുരാത്രിതന്നെ അന്വേഷണമാരംഭിക്കുന്നത്.

പാലത്തിനരികെ ലോറിനിര്‍ത്തി ചായകുടിക്കാന്‍പോയ സുധീഷ് തിരിച്ചുവന്ന് വണ്ടിയെടുത്തപ്പോഴാണ് ഫോണ്‍ചെയ്ത് നില്‍ക്കുകയായിരുന്ന സുധീശനെ ഇടിച്ചത്. അല്പദൂരം പോയശേഷം ലോറി നിര്‍ത്തി അപകടസ്ഥലത്ത് നടന്നെത്തിയ സുധീഷിന് അവിടെ കൂടിനിന്നവരുടെ സംസാരത്തില്‍നിന്ന് ഇടിച്ച വാഹനം ആരും കണ്ടില്ലെന്നു മനസ്സിലായി. അതോടെ ലോറിയുമായി പട്ടിമറ്റത്തെ താമസസ്ഥലത്തെത്തി വാഹനം കഴുകി വൃത്തിയാക്കി പാലക്കാട്ടേക്ക്. അവിടെ ലോഡിറക്കിശേഷം തമിഴ്നാട്ടിലേക്ക് പോയി. അവിടെനിന്ന് വീണ്ടും ലോഡ്കയറ്റാന്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.
അവ്യക്തമായി റോഡില്‍ കണ്ടെത്തിയ രക്തക്കറയോടെയുള്ള ടയര്‍ പാടില്‍നിന്ന് പ്രതിയെ കണ്ടെത്തിയത് കൊച്ചി പോലീസാണ്.
ചോരയിലൂടെ ഒരുവാഹനം കയറിയിറങ്ങിയപ്പോള്‍ പതിഞ്ഞ പാട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഒരു സിമന്റ് ലോറിയാണെന്ന് വ്യക്തമായി. അന്വേഷണത്തില്‍ ലോാറിഡ്രൈവര്‍ പത്തനംതിട്ട സ്വദേശി സുധീഷ് അറസ്റ്റിലായി. മനഃപൂര്‍വമല്ലാത്ത നരഹത്യയാണെങ്കിലും അപകടത്തില്‍പ്പെട്ടയാളുടെ മരണം ഉറപ്പാണെന്നറിഞ്ഞ് വാഹനവുമായി രക്ഷപ്പെട്ടതോടെ കേസ് കൊലപാതകമായി

ഗുരുതരമായി പരിക്കേറ്റുകിടന്നയാളെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടസ്ഥലത്തുനിന്ന് ഫോണ്‍ ലഭിച്ചതിലൂടെ മരിച്ചത് റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ എളമക്കര സ്വദേശി സുധീശന്‍ (65) ആണെന്ന് തിരിച്ചറിഞ്ഞു.കേരളത്തിലെ ഏറ്റവും തിരക്കേറിയ കവലകളിലൊന്നായ കുണ്ടന്നൂരിലെ വാഹനാപകടത്തില്‍ മരിച്ചയാളെ തിരിച്ചറിയുന്നതുമുതല്‍ പ്രതിയെ കണ്ടെത്തുന്നതു വരെയുള്ള ഘട്ടങ്ങളില്‍ തെളിഞ്ഞത് കേരളാപോലീസിന്റെ അന്വേഷണമികവും കൂട്ടായ പ്രവര്‍ത്തനവും.

ഫ്രെബുവരി 13-ന് രാത്രി 7.40-ഓടെയാണ് അപകട വിവരമറിയിച്ച് മരട് പോലീസ് സ്റ്റേഷനിലേക്കും പോലീസ് കണ്‍ട്രോള്‍റൂമിലേക്കും ഫോണ്‍വിളിയെത്തിയത്. അപകടത്തില്‍ മരിച്ചയാളെ കണ്ടെത്തിയതിനുപിന്നാലെ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തുകയെന്നതായിരുന്നു പോലീസിന്റെ വെല്ലുവിളി.

വിസ്മയകേസ്, ഇലന്തൂര്‍ നരബലി പോലെ കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിലെ അന്വേഷണമികവിലൂടെ ശ്രദ്ധേയനായ സൗത്ത് എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ആദ്യഘട്ടത്തില്‍ അക്ഷരാര്‍ഥത്തില്‍ ഇരുട്ടില്‍ തപ്പി.

അപകടസ്ഥലത്തെ റോഡില്‍ തെറിച്ചുവീണ ചോരയിലൂടെ ഒരുവാഹനം കയറിയിറങ്ങിയപ്പോള്‍ പതിഞ്ഞ പാടും സിമന്റിന്റെ അംശവുമായിരുന്നു ആകെയുള്ള തെളിവ്. കുണ്ടന്നൂരില്‍ സി.സി.ടി.വി.യില്ലാത്തതിനാല്‍ വൈറ്റില ഭാഗത്തേക്കും അരൂര്‍ഭാഗത്തേക്കുമുള്ള റോഡരികിലെ മറ്റ് ക്യാമറകളില്‍ പരതി. അഞ്ചുമിനിറ്റില്‍ നൂറുകണക്കിന് വാഹനങ്ങളാണ് രണ്ടുവശത്തേക്കുമായി നിരയായി പോകുന്നത്. അവയില്‍നിന്ന് ഏതെങ്കിലുമൊരെണ്ണം കണ്ടെത്തുക പ്രയാസമായിരുന്നു.

പിറ്റേന്ന് രാവിലെ അപകടസ്ഥലത്തുനിന്ന് മാറി തേവര-കുണ്ടന്നൂര്‍ പാലത്തിന് കീഴെയുള്ള ഒരു കടയിലെ സി.സി.ടി.വി.യില്‍ ചരക്കുലോറിയുടേതെന്ന് തോന്നിക്കുന്ന അവ്യക്തദൃശ്യം കിട്ടി. ആ വാഹനം രാത്രി 7.11-ന് പാലത്തിനരികെയെത്തുകയും മൂന്നുമിനിറ്റോളം അവിടെ പാര്‍ക്കുചെയ്യാന്‍ ശ്രമിക്കുകയുമാണ്. പിന്നീട് 7.30-ന് വാഹനം വീണ്ടും യാത്രതുടരുന്നു. തേവരഫെറി ജങ്ഷനിലെ സി.സി.ടി.വി.യില്‍നിന്ന് ഈ ലോറിയുടെ കുറച്ചുകൂടി വ്യക്തമായ ദൃശ്യം കിട്ടി.

വൈറ്റിലയ്ക്കുള്ള റോഡിലെ ഒരു ക്യാമറയില്‍ 7.41-ന് ഈ ചരക്കുലോറി കടന്നുപോകുന്ന ദൃശ്യമുണ്ട്. പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് ഇവിടേക്കെത്താന്‍ രണ്ടുമിനിറ്റില്‍താഴെ മതി. 11 മിനിറ്റ് ആ ലോറി എവിടെയായിരുന്നു? പോലീസിന്റെ സംശയം പതിനാറുവീലുള്ള ആ ലോറിക്ക് മീതേ ഉറച്ചു.

ലോറി 6.40-ന് ഐലന്‍ഡ് ചെക്‌പോസ്റ്റ് കടന്നിട്ടുണ്ട്. അവിടെനിന്ന് ലോറിയുടെ വിശദാംശങ്ങളും ഗോഡൗണില്‍നിന്ന് ഡ്രൈവറുടെ വിവരങ്ങളും കിട്ടി. ഡ്രൈവറുടെ ഫോണ്‍വിളികളുടെ രേഖകളും പരിശോധിച്ചു. അപകടം നടന്നതിന് തൊട്ടുപിന്നാലെ ഡ്രൈവറുടെ ഫോണില്‍നിന്ന് ലോറിയുടമയ്ക്ക് വിളിപോയിട്ടുണ്ട്. തുടര്‍ന്ന് ഭാര്യക്കും. ചോദ്യംചെയ്യലില്‍ വാഹനമോടിച്ചിരുന്ന പത്തനംതിട്ട സ്വദേശി സുധീഷ് കുറ്റം സമ്മതിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപേ ‘സമിതി നിർണ്ണയം’ പൂർത്തിയാക്കി…ചെയർമാനായി ചെന്നിത്തലയെ നിയമിച്ചു; തരൂരിനെയും തഴഞ്ഞില്ല

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപേ 'സമിതി നിർണ്ണയം' പൂർത്തിയാക്കി…ചെയർമാനായി ചെന്നിത്തലയെ നിയമിച്ചു; തരൂരിനെയും...

കണ്ണൂരിൽ ‘തീപ്പൊരി’ പാറുന്നത് രാഷ്ട്രീയത്തിലല്ല, കാലാവസ്ഥയിൽ

കണ്ണൂരിൽ 'തീപ്പൊരി' പാറുന്നത് രാഷ്ട്രീയത്തിലല്ല, കാലാവസ്ഥയിൽ തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും വേനൽ ശക്തമാകുന്നതിനിടെ വരും...

ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം) കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത....

റോസ് ഡേ; പൂവും കുപ്പിയും പിന്നെ പോലീസും.. പിന്നാലെ തോക്കേന്തി നിൽക്കുന്ന ചിത്രവും, പണി മൊത്തത്തിൽ പാളി…

റോസ് ഡേ; പൂവും കുപ്പിയും പിന്നെ പോലീസും.. പിന്നാലെ തോക്കേന്തി നിൽക്കുന്ന...

ഇഞ്ചക്ഷനാണ് ആരോഗ്യനില വഷളാക്കിയത്; എംആർഐ പരിശോധനയ്ക്കിടെ ആറുവയസുകാരൻ മരിച്ചതായി പരാതി

ഇഞ്ചക്ഷനാണ് ആരോഗ്യനില വഷളാക്കിയത്; എംആർഐ പരിശോധനയ്ക്കിടെ ആറുവയസുകാരൻ മരിച്ചതായി പരാതി ഗ്രേറ്റർ നോയിഡ:...

16കാരിയെ പീഡിപ്പിച്ചു; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

16കാരിയെ പീഡിപ്പിച്ചു; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ മലപ്പുറം: പോക്സോ...

Related Articles

Popular Categories

spot_imgspot_img