വിവാഹത്തിനായി യുഎസിലെത്തിയ ഇന്ത്യൻ വംശജയായ ഇരുപത്തിനാലുകാരിയെ കാണാതായെന്ന് റിപ്പോർട്ട്.
ജൂൺ 20ന് ഇന്ത്യയിൽനിന്ന് ന്യൂജഴ്സിയിലെത്തിയ ഉടനെ സിമ്രാൻ സിമ്രാൻ (24) എന്ന യുവതിയെ ആണ്അ കാണാതായത്.
ന്യൂജഴ്സിയിൽ എത്തി അഞ്ച് ദിവസങ്ങൾക്കുശേഷം ബുധനാഴ്ചയാണ് സിമ്രാനെ കാണാനില്ലെന്നു കാട്ടി പരാതി ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
സിമ്രാന്റെ ബന്ധുക്കളാരും യുഎസിൽ ഇല്ലെന്നും ഇംഗ്ലീഷ് സംസാരിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വൈ-ഫൈ വഴി മാത്രം പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ഫോണാണ് സിമ്രാന്റെ മൊബൈൽ.
അതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് അവളെ ട്രാക്ക് ചെയ്യാനോ ബന്ധപ്പെടാനോ പ്രയാസമാണ്.
ലിൻഡെൻവോൾഡ് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഫോൺ പരിശോധിച്ച് ആരെയോ കാത്തുനിൽക്കുന്ന സിമ്രാനെ കാണാം. അവരുടെ മുഖത്ത് പരിഭ്രാന്തി ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
വിവാഹം എന്ന പേരിൽ യുഎസിലെത്താൻ നടത്തിയ ശ്രമമാണോ ഇതെന്നും പൊലീസ് അന്വേഷിക്കുന്നതായി എൻവൈ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ കുടുംബാംഗങ്ങളെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരെയും ബന്ധപ്പെടാനായില്ലെന്നും അധികൃതർ അറിയിച്ചു.
സിമ്രാൻ അവസാനമായി കണ്ടത് ചാരനിറത്തിലുള്ള സ്വെറ്റ് പാന്റ്സും, വെളുത്ത ടീ-ഷർട്ടും, കറുത്ത ഫ്ലിപ്പ് ഫ്ലോപ്പുകളുമാണ്. വജ്രം പതിച്ച ചെറിയ കമ്മലുകളാണ് അവർ ധരിച്ചിരുന്നത്.
5 അടി 4 ഇഞ്ച് ഉയരവും, ഏകദേശം 150 പൗണ്ട് ഭാരവും, നെറ്റിയുടെ ഇടതുവശത്ത് ഒരു ചെറിയ വടുവും ഉണ്ടെന്നാണ് അധികൃതർ വിശേഷിപ്പിച്ചത്..
Summary:
A 24-year-old woman of Indian origin, Simran Simran, has been reported missing shortly after arriving in the U.S. for her wedding. She arrived in New Jersey from India on June 20 and went missing soon after her arrival.