web analytics

അമേരിക്കയിൽ സായാഹ്ന നടത്തത്തിനിറങ്ങിയ ഇന്ത്യൻ വിദ്യാർഥിനിയെ പുറകിൽ നിന്നും വന്ന വാഹനം ഇടിച്ചു വീഴ്ത്തി; കോമയിലായ ഷിൻഡെയെ ഒരു നോക്ക് കാണാൻ അടിയന്തര വീസക്ക് അപേക്ഷിച്ച് കുടുംബം

കലിഫോർണിയ: അമേരിക്കയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്. സംഭവത്തെ തുടർന്ന് അടിയന്തര യുഎസ് വീസ അപേക്ഷിച്ച് കുടുംബം.

ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ മഹാരാഷ്ട്ര സ്വദേശി നിലം ഷിൻഡെയാണ് (35) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. നിലവിൽ കോമയിലാണ് യുവതി.

ഫെബ്രുവരി 14 നാണ് സംഭവം. കലിഫോർണിയയിലെ സാക്രമെന്റോയിലാണ് അപകടം നടന്നത്. സായാഹ്ന നടത്തത്തിനിടെ പിന്നിൽ നിന്ന് ഒരു വാഹനം നിലം ഷിൻഡെയെ ഇടിച്ചു വീഴ്ത്തുത്തുകയായിരുന്നു.

അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയെന്നാണ് റിപ്പോർട്ട്. തലയിലും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. അപകടവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് ദിവസത്തിന് ശേഷമാണ് അപകടം നടന്ന വിവരം കുടുംബം അറിഞ്ഞത്. തലയിൽ ശസ്ത്രക്രിയ നടത്താൻ ആശുപത്രി അനുമതി തേടിയതായാണ് വിവരം.

മാസ്റ്റർ ഓഫ് സയൻസ് വിദ്യാർഥിനിയായ ഷിൻഡെ കഴിഞ്ഞ നാല് വർഷമായി യുഎസിലാണ്. അപകടവിവരം അറിഞ്ഞതു മുതൽ അടിയന്തര വീസയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും യുവതിയുടെ കുടുംബം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img