ഇന്ത്യൻ റെയിൽവേ വന്ദേഭാരതിന്റെയും ഗതിമാന്റെയും ഉൾപ്പടെ ചില പ്രീമിയം ട്രെയിനുകളുടെ വേഗത കുറക്കാനൊരുങ്ങുന്നു. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിവരം. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഇതിനുള്ള ശുപാർശ നോർത്ത് – സെൻട്രൽ റെയിൽവേ ബോർഡിന് കൈമാറിയിട്ടുണ്ട്. (Indian railways to reduce speed of Vande Bharat and Gatiman Express trains
ചില റൂട്ടുകളിൽ 160ൽ നിന്നും 130 ആക്കി വേഗത കുറക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്. ശുപാർശ പ്രകാരം വന്ദേഭാരത്, ഗതിമാൻ എക്സ്പ്രസുകളുടെ വേഗത മണിക്കൂറിൽ 160 കിലോ മീറ്ററിൽ നിന്നും 130 ആക്കി കുറക്കും. ശതാബ്ദി എക്സ്പ്രസിന്റെ 150ൽ നിന്നും 130 ആക്കിയാവും കുറക്കുക.
സ്പീഡ് കുറക്കുന്നത് വഴി 25 മുതൽ 30 മിനിറ്റ് വരെ യാത്രാസമയം കൂടും. ചില ട്രെയിനുകളുടെ സ്പീഡ് 130 ആക്കി കുറക്കാനുള്ള ചർച്ചകൾ റെയിൽവേ ബോർഡ് 2023ൽ തന്നെ തുടങ്ങിയിരുന്നു.
ട്രെയിൻ നമ്പർ: 12050/12049 (ഡൽഹി-ഝാൻസി-ഡൽഹി) ഗതിമാൻ എക്സ്പ്രസ്, 22470/22469 (ഡൽഹി-ഖജുരാഹോ-ഡൽഹി) വന്ദേഭാരത് എക്സ്പ്രസ്, 20172/20171 (ഡൽഹി-റാണി കമലാപട്ടി-ഡൽഹി), വന്ദേഭാരത് എക്സ്പ്രസ്, 12002/12001 (ഡൽഹി-റാണി കമലാപട്ടി-ഡൽഹി) ശതാബ്ദി എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ വേഗതയാണ് ഇന്ത്യൻ റെയിൽവേ കുറക്കാനൊരുങ്ങുന്നത്.
Read More: റേഷൻ മുടങ്ങും; സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകൾ; കടകൾ അടച്ചിടും
Read More: അഫ്ഗാനോട് പൊരുതാൻ പോലുമായില്ല!!; ശ്രീലങ്കന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് രാജി വച്ചു
Read More: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; പാലക്കാട്- കോഴിക്കോട് ദേശീയപാത ഉപരോധിച്ച് കെഎസ്‌യു