വിമാനത്തിൽ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

വിമാനത്തിൽ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

സാൻ ഫ്രാൻസിസ്കോ: വിമാനത്തിനുള്ളിൽ വച്ച് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ഈ മാസം 13ന് ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ ഇസ്താംബൂളിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സത്യനാരായണ പസപുലേറ്റി (83) ആണ് വിമാനത്തിൽ വച്ച് മരണപ്പെട്ടത്.

സത്യനാരായണയുടെ ആരോഗ്യം മോശമായതിനെ തുടർന്ന് വിമാനം ഷിക്കാഗോ ഓഹെയർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനത്തിൽ വച്ച് മരിച്ച ഇയാളുടെ മൃതദേഹം ഷിക്കാഗോയിൽ വച്ച് വിമാനത്തിൽ നിന്ന് മാറ്റിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ, ഷിക്കാഗോയിലെ കുക്ക് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫിസിലെ അധികൃതർ മൃതദേഹം ലഭിച്ചിട്ടില്ലെന്നും അറിയിച്ചത് ഇത് വലിയ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ഇതിനിടെ മൃതദേഹം സാൻ ഫ്രാൻസിസ്കോയിലേക്കുള്ള മറ്റൊരു വിമാനത്തിൽ കയറ്റി അയച്ചതായി ടർക്കിഷ് എയർലൈൻസിന്റെ സാൻ ഫ്രാൻസിസ്കോ സ്റ്റേഷൻ മാനേജർ അറിയിച്ചു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ, ഈ മാസം ഇരുപത്തഞ്ചിന് മൃതദേഹം സാൻ മാറ്റിയോ കൗണ്ടി കൊറോണർ ഓഫിസിൽ (സാൻ ഫ്രാൻസിസ്കോ രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശം) കണ്ടെത്തിയതായി സ്ഥിരീകരിച്ചു.

ഇതോടെ, മൃതദേഹം കണ്ടെത്താനായില്ല എന്ന മുൻ റിപ്പോർട്ടുകളിലെ അവ്യക്തത പൂർണമായും നീങ്ങി. ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടിയാണ് വിമാനം ഷിക്കാഗോയിലേക്ക് വഴിതിരിച്ചുവിട്ടതെന്നും, യാത്രക്കാരന്റെ ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹവുമായി സാൻ ഫ്രാൻസിസ്കോയിലേക്ക് യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ടർക്കിഷ് എയർലൈൻസ് മാധ്യമപ്രവർത്തകരെ അറിയിച്ചു. സാൻ ഫ്രാൻസിസ്കോയിൽ വിമാനം ഇറങ്ങിയപ്പോൾ നിയമപാലകർ വിമാനത്തിലുണ്ടായിരുന്നവരുമായി വിവരങ്ങൾ ശേഖരിച്ചതായും എയർലൈൻസ് വ്യക്തമാക്കി.

അഹമ്മദാബാദ് വിമാനാപകടം; ഭര്‍ത്താവിന്റെ മൃതദേഹം യുകെയിലെ സ്ത്രീയ്ക്ക് ലഭിച്ചത് രണ്ട് ശവപ്പെട്ടികളിലായി..!

എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് അതീവ ദുഷ്കരമായ ദൗത്യമായിരുന്നു. ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ച് കത്തിയമര്‍ന്നതാണ് ഈ ദൗത്യം ദുഷ്‌കരമാക്കി മാറ്റിയത്.

ഇതോടെ, മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. ബന്ധുക്കളില്‍ നിന്നും ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ ഉപയോഗിച്ചാണ് മരിച്ചവരെ വേര്‍തിരിച്ച് പെട്ടികളാക്കി അയച്ചത്.

ഇപ്പോള്‍ എയര്‍ ഇന്ത്യ അപകടത്തില്‍ വിധവയായി മാറിയ സ്ത്രീക്ക് തന്റെ ഭര്‍ത്താവിന്റെ മൃതദേഹം രണ്ട് പെട്ടികളാക്കി ലഭിച്ചതായാണ് വിവരം പുറത്തുവരുന്നത്.

വിധവയ്ക്ക് ആദ്യം ഒരു പെട്ടി ലഭിക്കുകയും, ഇത് സംസ്‌കരിച്ച ശേഷം ദുഃഖാര്‍ത്തരായി ഇരിക്കുമ്പോള്‍ രണ്ടാമത്തെ പെട്ടി ലഭിക്കുകയായിരുന്നു.

ഈ ദൗത്യത്തില്‍ നിരവധി പിഴവുകള്‍ സംഭവിച്ചിട്ടുള്ളതായി നേരത്തെ വ്യക്തമായിരുന്നു. മൃതദേഹങ്ങള്‍ യുകെയില്‍ എത്തിച്ച ശേഷം കൊറോണര്‍ പരിശോധിച്ചപ്പോഴാണ് പെട്ടി മാറിപ്പോയതായി പോലും പലരും അറിഞ്ഞത്.

ഇതോടെ സംസ്‌കാര കര്‍മ്മം രണ്ടാമതും ചെയ്യേണ്ടതായി വന്നു. ഇരകളുടെ ശരീരഭാഗങ്ങള്‍ അയച്ചതില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചെന്നാണ് അഭിഭാഷകന്‍ ആരോപിക്കുന്നത്.

ബന്ധുക്കള്‍ ആളുമാറി ശവപ്പെട്ടി അയച്ചതും, ബോഡി ബാഗില്‍ രണ്ട് തലകള്‍ വെച്ചതും ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

എയര്‍ ഇന്ത്യ വിമാനാപകടം നടന്നു ഒരു മാസത്തിലേറെ പിന്നിട്ട ശേഷമാണ് ബ്രിട്ടനിലുള്ള പല കുടുംബങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹ ഭാഗങ്ങള്‍ ലഭിച്ചത്.

എന്നാല്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അയച്ചപ്പോള്‍, ബ്രിട്ടനിലുള്ള രണ്ടു കുടുംബങ്ങള്‍ക്ക് ആളുമാറി പെട്ടികള്‍ ലഭിച്ചതു വിവാദമായിരുന്നു.

തന്റെ കുടുംബത്തില്‍ പെട്ട ആളുടേതിന് പകരം മറ്റൊരു യാത്രക്കാരന്റെ മൃതദേഹ ഭാഗങ്ങള്‍ അടങ്ങിയ പെട്ടിയാണ് വരുന്നതെന്ന് വിവരം ലഭിച്ചതോടെ ഒരു ഇരയുടെ ബന്ധു സംസ്‌കാര ചടങ്ങുകള്‍ പോലും ഉപേക്ഷിച്ചിരിക്കുകയാണ്.

ENGLISH SUMMARY:

Indian Passenger Dies Mid-Flight, Body Found After Several Days of Confusion. Satyanarayana Pasapuletti (83), an Indian national, died onboard a Turkish Airlines flight from Istanbul to San Francisco on July 13. His body was located only after several days of confusion and conflicting reports.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ വീട്ടമ്മ കുടുങ്ങിയത് മണിക്കൂറോളം; രക്ഷകരായത് ജല അതോറിറ്റി ജീവനക്കാർ

20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ വീട്ടമ്മ കുടുങ്ങിയത് മണിക്കൂറോളം;...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ...

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട്

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട് തിരുവനന്തപുരം:...

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ...

Related Articles

Popular Categories

spot_imgspot_img