web analytics

സുനിൽ വത്സൻ മുതൽ സഞ്ജു വരെ; മലയാളിയുണ്ടോ ഇന്ത്യ ലോകകപ്പ് അടിച്ചിരിക്കും; ചിലരുടെയെങ്കിലും വിശ്വാസത്തിന് ഒരു തെളിവുകൂടിയായി

ന്യൂഡൽഹി: കഴിവിന്‍റെയും കായികക്ഷമതയുടെയും കളി തന്നെയാണ് ക്രിക്കറ്റ്. പക്ഷേ, മറ്റെവിടെയും എന്നതു പോലെ, സുന്ദരമായ യാദൃച്ഛികതയെന്നു വിശേഷിപ്പിക്കാവുന്ന ചില അന്ധവിശ്വാസങ്ങൾ ഈ ഗെയിമിലുണ്ട്. അതിലൊന്ന് ഈ ടി20 ലോകകപ്പ് ഫൈനലോടെ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. India would have won the World Cup if there were Malayalis

കളിപ്പിച്ചാലും ഇല്ലെങ്കിലും ടീമിൽ മലയാളികൾ ഉണ്ടെങ്കിൽ ഇന്ത്യ ലോകകപ്പ് നേടുമെന്ന ‘ചിലരുടെയെങ്കിലും വിശ്വാസത്തിന്’ ഒരു തെളിവുകൂടിയായി ഈ കിരീടനേട്ടം. ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ കിരീടം നേടിയപ്പോൾ ടീമിൽ ഒരു മലയാളിയുണ്ട്. 

ഒരു കളിയിലും പ്ലേയിങ് ഇലവനിൽ ഇടമില്ലാതിരുന്ന സഞ്ജു സാംസൺ. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ കളിക്കാനിറങ്ങിയ സഞ്ജുവിന് ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ ഒരു കളിയിലും പ്ലേയിങ് ഇലവനിൽ സ്ഥാനമില്ലായിരുന്നു. 

സുനിൽ വൽസനും എസ്. ശ്രീശാന്തിനും ശേഷം ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മാത്രം മലയാളി താരമാണ് സഞ്ജു സാംസൺ.ചരിത്രത്തിൽ നാല് തവണയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വിശ്വകിരീടം നേടിയിട്ടുള്ളത്.

 1983ൽ കപിലിന്റെ നേതൃത്വത്തിൽ ലോഡ്‌സിലും 2011ൽ ധോണിക്ക് കീഴിൽ വാങ്കഡെയിലും നേടിയ ഏകദിന ലോകകപ്പ് കിരീടവും, 2007 ൽ ധോണിക്ക് കീഴിൽ തന്നെ ജോഹന്നാസ്ബർഗിൽ നേടിയ പ്രഥമ ടി 20 കിരീടവും ഇപ്പോൾ രോഹിതിന് കീഴിൽ ബാര്‍ബഡോസിൽ നേടിയ 2024 ടി 20 വേൾഡ് കപ്പും. 

ഇന്ത്യൻ ലോകകപ്പ് ടീമുകളുടെ ചരിത്രത്തിൽ അത്രയധികം മലയാളികൾക്ക് ഇടം ലഭിച്ചിട്ടില്ല. എന്നാൽ ഇന്ത്യ ലോകകിരീടം നേടിയ നാല് തവണയും ടീമിൽ മലയാളികളുണ്ടായിരുന്നു.

1983 ൽ ഇംഗ്ലണ്ടിലെ ലോഡ്സിൽ നടന്ന ലോകകപ്പ് ഫൈനലിൽ കരീബിയൻ കരുത്തിനെ തോൽപ്പിച്ച് കപിലിന്റെ ചെകുത്താന്മാർ കിരീടം നേടിയപ്പോൾ ഇന്ത്യയുടെ പതിനാലംഗ ടീമിൽ അംഗമായിരുന്നു കണ്ണൂർ ചന്ത്രോത്ത് സുനിൽ വത്സൻ എന്ന മലയാളി. 

ആ ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ പക്ഷെ മീഡിയം പേസറായ സുനിൽ വത്സന് കഴിഞ്ഞില്ല. പിന്നീടൊരിക്കലും ഇന്ത്യൻ ടീമിലേക്ക് വിളി ലഭിക്കാതിരുന്ന സുനിൽ ഒരു അന്താരാഷ്ട്ര മത്സരവും ഇന്ത്യക്കായി കളിച്ചിട്ടില്ല.

2007 ൽ കുട്ടി ക്രിക്കറ്റിലെ ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോൾ മലയാളി സാന്നിധ്യമായി ശ്രീശാന്തുണ്ടായിരുന്നു. ടി 20 ലോകകപ്പ് ചരിത്രത്തിലെ പ്രഥമ കിരീടം ഇന്ത്യ ആ വർഷം നേടുമ്പോൾ നിർണ്ണായക സംഭാവന മലയാളി താരത്തിൽ നിന്നുണ്ടായിരുന്നു.

 സെമിഫൈനലിൽ അന്നത്തെ ഓസ്‌ട്രേലിയയെ മറികടന്നതിൽ നിർണ്ണായകമായത് ശ്രീശാന്തിൻ്റെ തീതുപ്പിയ ബൗളിങ്ങ് സ്പെല്ലുകളായിരുന്നു. നാല് ഓവറിൽ ഒരു മെയ്ഡൻ അടക്കം 12 റൺസ് മാത്രമാണ് ശ്രീ അന്ന് വിട്ട് നൽകിയത്. അന്ന് ഓസീസ് നിരയിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായിരുന്ന മാത്യു ഹെയ്ഡനെയും ആദം ഗിൽ ക്രിസ്റ്റിനെയും പുറത്താക്കിയതും ശ്രീയായിരുന്നു.

ഫൈനലിൽ പാകിസ്താനെതിരെ ജോഹന്നാസ് ബർഗിൽ പാകിസ്താൻ്റെ വിജയറൺസിനായി ശ്രമിച്ച മിസ്ബാഹുൽ ഹഖിന്റെ ക്യാച്ച് എടുത്തതും ശ്രീയായിരുന്നു. 2011ൽ ഇന്ത്യ കിരീടം ചൂടിയ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിലും ശ്രീലങ്കയ്ക്കെതിരെയുള്ള ഫൈനലിലും ശ്രീശാന്ത് കളിക്കുകയും ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. 

ഒടുവിൽ 13 വർഷത്തെ കിരീട വരൾച്ചയ്ക്ക് ശേഷം ഇന്ത്യ വീണ്ടും ഒരു കിരീടം നേടുമ്പോൾ മലയാളി താരം സഞ്ജു സാംസൺ ടീമിലിടം പിടിച്ചു. ഒരു മത്സരം പോലും കളിക്കാൻ പറ്റിയിട്ടില്ലെങ്കിലും സഞ്ജുവിലൂടെ മലയാളികളും രാജ്യത്തിൻ്റെ അഭിമാന നേട്ടത്തിൽ പങ്കാളിയായി.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും...

കെഎസ്ആർടിസി എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്; കോയമ്പത്തൂർ സർവീസ് പത്ത് ദിവസമായി നിലച്ചു

കെഎസ്ആർടിസി എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്; കോയമ്പത്തൂർ സർവീസ് പത്ത്...

പതിനായിരം രൂപയുടെ കടം, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ!വടകര സ്വദേശി വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ‘ലോൺ ആപ്പ്’ മാഫിയ?

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ 25-കാരൻ വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ...

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ...

Related Articles

Popular Categories

spot_imgspot_img