web analytics

മാലപടക്കത്തിന് തീ കൊളുത്തിയതുപോലെ ഇന്ത്യൻ ബാറ്റർമാർ; വെടിക്കെട്ട് ബാറ്റിംഗിൽ കടുവകൾ തീർന്നു; ബംഗ്ലാദേശിനെതിരെ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം

ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. ഇതോടെ മൂന്ന് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ 1-0 ത്തിന് മുന്നിൽ നിൽക്കുകയാണ്.India won the first T20 match against Bangladesh by 7 wickets

ഇന്ത്യയ്ക്ക് വേണ്ടി വന്നവരും പോയവരും എല്ലാം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. ടീമിന് വേണ്ടി ടോപ് ബാറ്റിംഗ് പ്രകടനം നടത്തിയ താരങ്ങളിൽ മുൻപിൽ നിൽക്കുന്നത് ഓൾ റൗണ്ടർ ഹാർദിക്‌ പാണ്ഡ്യായാണ്. 16 പന്തുകളിൽ 5 ഫോറും 2 സിക്സറുകളുമടക്കം 39 റൺസ് ആണ് അദ്ദേഹം നേടിയത്.

കൂടാതെ 19 പന്തുകളിൽ നിന്ന് 6 ഫോറുകൾ അടക്കം 29 റൺസ് നേടി ടീമിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ച വെച്ചു മലയാളി താരം സഞ്ജു സാംസൺ. ഒപ്പം ക്യാപ്റ്റൻ സൂര്യ കുമാർ യാദവും 14 പന്തിൽ 3 സിക്സറുകളും 2 ഫോറും ഉൾപ്പടെ 29 റൺസ് നേടി മികച്ച മുന്നേറ്റം നടത്തി.

ആദ്യ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഭേദപ്പെട്ട ഇന്നിങ്സ് നടത്തിയ നിതീഷ് കുമാർ 15 പന്തുകളിൽ 16 റൺസ് നേടി. ഓപ്പണർ അഭിഷേക് ശർമ്മ ഏഴ് പന്തിൽ 16 റൺസ് നേടി മികച്ച തുടക്കം നൽകി.

ഇന്നത്തെ മത്സരത്തിൽ പ്രധാനമായും ഇന്ത്യയുടെ ബോളിങ് മികവാണ് എടുത്ത് പറയേണ്ടത്. അർശ്ദീപ് സിങ് ആദ്യ പവർ പ്ലേയിൽ തന്നെ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. താരം 3.5 ഓവറിൽ 14 റൺസ് വഴങ്ങി ,മൂന്നു വിക്കറ്റുകൾ നേടി.

വരുൺ ചക്രവർത്തി നാല് ഓവറിൽ 31 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കി. മായങ്ക് യാദവ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ആദ്യ ഓവർ മെയ്ഡൻ ആകുകയും 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യ്തു. ഒപ്പം വാഷിങ്ടൺ സുന്ദർ, ഹാർദിക്‌ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.

ബംഗ്ലാദേശിനായി ബാറ്റിംഗിൽ മെഹന്ദി ഹസൻ 28 പന്തുകളിൽ നിന്ന് 32 റൺസും, നജ്മുൽ ഷാന്റോ 25 പന്തുകളിൽ നിന്ന് 27 റൺസും നേടി ടോപ് സ്കോറെർസ് ആയി. ടാസ്കിന് അഹമ്മദ്, ടോഹിദ് ഹൃദോയ് എന്നിവർ 12 റൺസും റിഷാദ് ഹൊസൈൻ 11 റൺസും നേടി രണ്ടക്കം കടന്നു. ബോളിങ്ങിൽ മുസ്തഫിസുർ റഹ്മാനും, മെഹന്ദി ഹാസനും ഓരോ വിക്കറ്റുകളും നേടി.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത്

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാനതലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത് ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍...

അസീസും സംഘവും റിയൽ ഹീറോസ്

അസീസും സംഘവും റിയൽ ഹീറോസ് ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ആരും മടിക്കുന്ന...

സംസ്ഥാനത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

Related Articles

Popular Categories

spot_imgspot_img