web analytics

തുടക്കം അതിഗംഭീരം; ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് ജയം

തുടക്കം അതിഗംഭീരം; ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് ജയം

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം.

യുഎഇയ്ക്കെതിരെ 58 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 27 ബോളിൽ കളി അവസാനിപ്പിച്ചു.

ഒൻപത് വിക്കറ്റിനാണ് ഇന്ത്യ ജയം നേടിയത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (9 പന്തിൽ 20*), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (2 പന്തിൽ 7*) എന്നിവർ ചേർന്നാണ് ആദ്യ മത്സരത്തിൽ വിജയം കൊയ്തത്.

ഓപ്പണർ അഭിഷേക് ശർമ 16 പന്തിൽ 30 റൺസുമായി അടിച്ചെടുത്തു.

ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ സിക്സറുമായി തുടങ്ങിയ ട്വന്റി20യിലെ ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ മൂന്നു സിക്സും രണ്ടു ഫോറും ആണ് നേടിയത്.

ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 1 സിക്സും രണ്ടു ഫോറുമായി പുറത്താകാതെ നിന്നു.

നായകൻ സൂര്യകുമാർ യാദവ് ഒരു സിക്സ് നേടി. ആദ്യം ബാറ്റു ചെയ്ത് യുഎഇ 13.1 ഓവറിൽ 57 റൺസിന് കളി അവസാനിപ്പിക്കുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, മൂന്നു വിക്കറ്റെടുത്ത ശിവം ദുബെ എന്നിവരാണ് യുഎഇയെ പ്രതിരോധത്തിലാക്കിയത്.

ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

യുഎഇ നിരയിൽ രണ്ടു ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. പവർപ്ലേയിൽ, നാലാം ഓവറിൽ തന്നെ യുഎഇയുടെ ആദ്യ വിക്കറ്റ് നഷ്ടമായി.

ഓപ്പണറും മലയാളിയുമായ അലിഷൻ ഷറഫുവിനെ (22) ജസ്പ്രീത് ബുമ്രയാണ് കിടിലൻ യോർക്കറിൽ വീഴ്ത്തിയത്.

തൊട്ടടുത്ത ഓവറിൽ മുഹമ്മദ് സൊഹൈബിനെ (2) വരുൺ ചക്രവർത്തിയും മടക്കി. ഒൻപതാം ഓവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയാണ് കുൽദീപ് യാദവ് യുഎഇ ചുരുട്ടിക്കെട്ടിയത്.

ക്യാപ്റ്റൻ മുഹമ്മദ് വസീം (19), രാഹുൽ ചോപ്ര (3), ഹർഷിത് കൗശിക് (2) എന്നിവരുടെ വിക്കറ്റാണ് കുൽദീപ് ആ ഓവറിൽ എറിഞ്ഞിട്ടത്.

2024 ട്വന്റി20 ലോകകപ്പിനു ശേഷം ആദ്യമായി ട്വന്റി20 കളിക്കുന്ന കുൽദീപ്, ടീമിലേക്കുള്ള തിരിച്ചുവരവിൽ അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

9 ഓവറിൽ 50ന് 5 എന്ന നിലയിലായിരുന്നു യുഎഇക്ക്, പിന്നീട് 7 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള 5 വിക്കറ്റുകളും നഷ്ടമായി.

ശിവം ദുബെ മൂന്നു വിക്കറ്റു നേടി. രണ്ടു കിടിലൻ ക്യാച്ചുകളുമായി സഞ‌്ജു സാംസൺ വിക്കറ്റ് കീപ്പിങ്ങിലും തകർത്തു.

കൊച്ചി ബ്ലൂ ടൈഗേഴ്സിന് സഞ്ജുവിന്റെ സമ്മാനം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കിരീടം ചൂടിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് സഞ്ജു സാംസൺ.

കേരള ക്രിക്കറ്റ് ലീഗിൽ ലേലത്തിലൂടെ സഞ്ജുവിന് ലഭിച്ച തുക കൊച്ചി ബ്ലൂ ടൈഗേഴ്സ് താരങ്ങൾക്കു വീതിച്ചു നൽകാനാണ് തീരുമാനം.

ടീമിലെ പ്രധാന താരമായ സഞ്ജുവില്ലാതെ കെസിഎൽ സെമി ഫൈനലും ഫൈനലും കളിച്ച കൊച്ചി, കലാശപ്പോരിൽ കൊല്ലം സെയ്‍ലേഴ്സിനെ കീഴടക്കിയാണ് കിരീടം ചൂടിയത്.

ഫൈനൽ പോരാട്ടത്തിൽ കൊല്ലം സെയിലേഴ്സിനെതിരെ 75 റൺസ് വിജയമാണ് കൊച്ചി സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം സെയിലേഴ്സ് 16.3 ഓവറിൽ 106 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിൽ റെക്കോർഡ് തുകയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിലെത്തിച്ചത്. ലേലത്തിലൂടെ ലഭിച്ച 26.80 ലക്ഷം രൂപയാണ് സഞ്ജു കൊച്ചി താരങ്ങൾക്കു സമ്മാനിക്കുക.

കെസിഎലിലെ പ്രാഥമിക ഘട്ടത്തിലെ മത്സരങ്ങളിൽ തകർത്തടിച്ച സഞ്ജു, ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറികളുമുൾപ്പടെ 368 റൺസാണ് അഞ്ച് ഇന്നിങ്സുകളിൽ നിന്ന് നേടിയത്.

എന്നാൽ ഏഷ്യാകപ്പ് തയാറെടുപ്പുകൾക്കു വേണ്ടി ദുബായിലേക്കു പോകേണ്ടതിനാൽ പ്ലേ ഓഫിനു മുൻപ് സഞ്ജു കൊച്ചി ടീം ക്യാംപ് വിടുകയായിരുന്നു.

സഞ്ജുവിന്റെ അഭാവത്തിൽ മുഹമ്മദ് ഷാനുവായിരുന്നു കൊച്ചിയുടെ വൈസ് ക്യാപ്റ്റൻ. സഞ്ജുവിന്റെ സഹോദരനായ സലി സാംസണാണ് 2025 സീസണില്‍ കൊച്ചിയെ നയിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

Related Articles

Popular Categories

spot_imgspot_img