web analytics

വിശാഖപട്ടണത്ത് സമനില പിടിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ ജയം

വിശാഖപട്ടണം: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ജയം. 106 റൺസിനാണ് ഇംഗ്ലണ്ടിന്റെ തോൽവി. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്താകുകയായിരുന്നു. ഇതോടെ അഞ്ചുമത്സര പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയം വീതം സമനിലയിലെത്തി.

ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സിനാണു ഇന്ത്യ പുറത്തായത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സില്‍ അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 255 റണ്‍സില്‍ ഒതുങ്ങി. ഒന്നാം ഇന്നിങ്‌സില്‍ 143 റണ്‍സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഇന്ത്യക്കായി ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ബെന്‍ സ്‌റ്റോക്‌സ് റണ്ണൗട്ടായി മടങ്ങി.

അര്‍ധ സെഞ്ച്വറിയുമായി പൊരുതി നിന്ന ഓപ്പണര്‍ സാക് ക്രൗളി അര്‍ധ സെഞ്ച്വറി നേടി. താരമാണ് ടോപ് സ്‌കോറര്‍. ക്രൗളി 73 റണ്‍സെടുത്തു. വാലറ്റത്ത് ടോം ഹാര്‍ട്‌ലി, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ 36 റണ്‍സ് വീതം നേടിയെങ്കിലും ഫലമുണ്ടായില്ല. ബെയര്‍സ്‌റ്റോ (26), ഒലി പോപ്പ് (23), ജോ റൂട്ട് (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

സ്കോർ: ഇന്ത്യ – 396 & 255, ഇംഗ്ലണ്ട് – 253 & 292. മൂന്നാം ടെസ്റ്റ് ഈ മാസം 15ന് രാജ്കോട്ടിൽ ആരംഭിക്കും.

 

Read Also: ബൗളിങ്ങിനിടെ കൈ ഉയർത്തി അശ്വിൻ; ആൻഡേഴ്സനു കൺഫ്യൂഷൻ, പരാതി

 

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img