web analytics

3865 സാമ്പിളുകൾ പരിശോധിച്ചതിൽ പോസിറ്റീവായത് 125 എണ്ണം; കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗത്തിൽ ഇന്ത്യ ഒന്നാമത്

ലണ്ടൻ: കായിക മേഖലയിലെ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നവരിൽ ഇന്ത്യ ഒന്നാമതെന്ന് നാഡ റിപ്പോര്‍ട്ട്. ലോക ഉത്തേജക വിരുദ്ധ ഏജൻസി ബുധനാഴ്ച പുറത്തുവിട്ട 2022ലെ ടെസ്റ്റിംഗ് കണക്കുകൾ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്. 2000ലധികം സാമ്പിളുകള്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ കാലയളവിൽ ഇന്ത്യയിൽ നിന്ന് ആകെ 3865 സാമ്പിളുകൾ പരിശോധിച്ചു, ഇത് ഫലം പോസിറ്റിവായ സാമ്പിളുകൾ 125 എണ്ണമാണ്.

പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തിൽ, പട്ടികയിൽ ഇന്ത്യ 11-ാം സ്ഥാനത്താണ്. എന്നാൽ ഉത്തേജക നിയമലംഘനങ്ങളുടെ എണ്ണത്തിൽ പ്രധാന കായിക രാജ്യങ്ങളായ റഷ്യ (85), യുഎസ്എ (84), ഇറ്റലി (73), ഫ്രാൻസ് (72) എന്നിവയേക്കാൾ മുന്നിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. എല്ലാ ഉത്തേജക നിയന്ത്രണ സാമ്പിളുകളുടേയും ഏറ്റവും സമഗ്രമായ അവലോകനമാണ് നാഡയുടെ വാർഷിക പരിശോധനാ കണക്കുകൾ എന്ന് നാഡ ഡയറക്ടർ ജനറൽ ഒലിവിയർ നിഗ്ലി പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യ കഴിഞ്ഞാൽ ദക്ഷിണാഫ്രിക്കയാണ് ഉത്തേജക മരുന്ന് ഉപയോഗത്തിൽ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. മൂന്നാമത് കസാഖിസ്താനും നാലാമത് നോർവെയും അഞ്ചാമത് യുഎസ്എയുമാണ് എന്നും റിപോർട്ടുകൾ പറയുന്നു.

 

Read Also: അപകട സമയം സംഭവസ്ഥലത്ത് ഉണ്ടായിരുന്നത് പത്തോളം പേർ; പരുക്കേറ്റത് 4 പേർക്ക്; പാനൂരിലെ ബോംബ് നിർമാണ സംഘത്തെ തേടി പോലീസ്

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img