web analytics

ജയം തുടരാൻ ഇന്ത്യ, തിരിച്ചുവരാന്‍ ദക്ഷിണാഫ്രിക്ക; രണ്ടാം ടി 20 ഇന്ന്

ജയം തുടരാൻ ഇന്ത്യ, തിരിച്ചുവരാന്‍ ദക്ഷിണാഫ്രിക്ക; രണ്ടാം ടി 20 ഇന്ന്

ചണ്ഡിഗഡ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 ക്രിക്കറ്റ് മത്സരം ഇന്ന് ചണ്ഡിഗഡിലെ മുല്ലൻപൂർ സ്റ്റേഡിയത്തിൽ നടക്കും.

പുരുഷ രാജ്യാന്തര മത്സരത്തിന് ആദ്യമായി വേദിയൊരുക്കുന്ന ഈ സ്റ്റേഡിയത്തിൽ മത്സരം വൈകിട്ട് 7 മണിക്ക് ആരംഭിക്കും. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്ററിലും തത്സ്യം സംപ്രേഷണം ഉണ്ടായിരിക്കും.

കട്ടക്കിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ നേടിയ 101 റൺസിന്റെ വലിയ വിജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യൻ ടീം.

എന്നാൽ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും ബാറ്റിംഗ് ഫോമില്ലായ്മ ആശങ്കയാകും.

ടി20യിൽ ഓപ്പണറായി മൂന്ന് സെഞ്ചുറികൾ നേടിയ സഞ്ജു സാംസണിനെ ഒഴിവാക്കി ഗില്ലിന് അവസരം നൽകിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഗിൽ വെറും നാല് റൺസിന് പുറത്തായി.

സൂര്യകുമാർ യാദവിന് കഴിഞ്ഞ 21 ഇന്നിംഗ്സിൽ ഒരു അർധസെഞ്ചുറിയും നേടാൻ കഴിഞ്ഞിട്ടില്ല.

ടി20 ടീമിലേക്ക് തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യയുടെ മികച്ച ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷ. ബൗളിംഗ് നിരയും ഊർജിത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

മുമ്പത്തെ കനത്ത തോൽവി മറികടന്ന് വിജയത്തിലേക്ക് മടങ്ങാൻ ദക്ഷിണാഫ്രിക്ക ശ്രമിക്കുന്നു. പരിക്കിനുശേഷം ആൻറിച്ച് നോർഗ്യെ മടങ്ങിയെത്തുന്നത് പ്രോട്ടീസിന് കരുത്തേകും.

എയിഡൻ മാർക്രമാണ് ടീമിനെ നയിക്കുന്നത്. ബാറ്റർമാർക്കും പേസർമാർക്കും അനുകൂലമായ പിച്ചാണ് മുല്ലൻപൂരിൽ സജ്ജമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

English Summary

India and South Africa will face off today in the second T20 match at the Mullanpur Stadium in Chandigarh, which is hosting a men’s international match for the first time. The match begins at 7 PM, broadcast live on Star Sports and Jio Hotstar.

India enters the game with confidence after a massive 101-run win in the first match, though concerns remain over the batting form of Shubman Gill and captain Suryakumar Yadav. Hardik Pandya’s strong return and an in-form bowling attack boost India’s hopes.

South Africa looks to bounce back from their heavy defeat. The return of Anrich Nortje strengthens their side. Aiden Markram leads the team. Reports suggest the Mullanpur pitch will support both batters and pacers.

india-sa-second-t20-chandigarh

India vs South Africa, T20 Cricket, Mullanpur Stadium, Chandigarh, Shubman Gill, Suryakumar Yadav, Hardik Pandya, Anrich Nortje, Aiden Markram, Cricket News

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

വയനാടിന് ലീഗിന്റെ കൈത്താങ്ങ്: 51 വീടുകളുടെ ഗൃഹപ്രവേശം നടന്നു

കൽപ്പറ്റ: ഉരുൾപൊട്ടൽ കവർന്നെടുത്ത സ്വപ്നങ്ങൾക്ക് മീതെ അതിജീവനത്തിന്റെ പുതുനിറം ചാർത്തി മുസ്ലിം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

ഡിജിറ്റലൈസേഷൻ പ്രഭാവം; ആക്‌സിസ് ബാങ്കിൽ 3000 ജീവനക്കാരുടെ കുറവ്

ഡിജിറ്റലൈസേഷൻ പ്രഭാവം; ആക്‌സിസ് ബാങ്കിൽ 3000 ജീവനക്കാരുടെ കുറവ് മുംബൈ: ആക്‌സിസ് ബാങ്കിൽ...

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി ഒടുവിൽ പിടിയിൽ

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img