കാനഡ തർക്കത്തിൽ ഇന്ത്യയെ തള്ളി പറഞ്ഞ് അമേരിക്ക. ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ട്:അമേരിക്കൻ അബാസിഡർ.

ന്യൂസ് ഡസ്ക്ക്: അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലന്റ്, യുകെ എന്നീ രാജ്യങ്ങളിലെ സംയുക്ത രഹസ്യാന്വേഷണ ഏജൻസികളാണ് ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് കണ്ടെത്തിയതെന്ന് യു.എസ്. ഫൈവ് എക്സ് എന്ന പേരിട്ടിരിക്കുന്ന ഈ രഹസ്യാന്വേഷണ സംഘം കാനഡയ്ക്ക് നൽകിയ വിവര പ്രകാരമാണ് പ്രധാനനമന്ത്രി ജസ്റ്റിൻ ട്രൂഡോ വെളിപ്പെടുത്തൽ നടത്തിയത്. കാനഡയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് കോഹന്‍ കനേഡിയൻ സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്ക്ക് പ്രത്യേകിച്ച് പരി​ഗണനയൊന്നും നൽകാനാവില്ലെന്ന് അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവന് ജാക്ക് സുള്ളിവൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് അബാസിഡറും ഇന്ത്യയെ തള്ളി രം​ഗത്ത് എത്തിയിരിക്കുന്നത്.

ട്രൂഡോയുടെ പ്രസ്താവനയ്ക്ക് ആഴ്ചകൾ മുൻപ്, നിജ്ജാറിന്റെ കൊലപാതകത്തെ പരസ്യമായി അപലപിക്കാൻ കാനഡ യുഎസ് ഉൾപ്പെടെയുള്ള അടുത്ത സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു എന്ന വാഷിംഗ്ടണ് പോസ്റ്റിന്റെ റിപ്പോർട്ട് കോഹൻ നിഷേധിച്ചു

കനേഡിയൻ സർക്കാരിന്റെ അന്വേഷണം മാനുഷികവും നിരീക്ഷണാധിഷ്ഠിതവുമാണോ എന്നതില്‍ കോഹൻ പ്രതികരിച്ചില്ല. ട്രൂഡോയുടെ പ്രസ്താവനയ്ക്ക് ആഴ്ചകൾ മുൻപ്, നിജ്ജാറിന്റെ കൊലപാതകത്തെ പരസ്യമായി അപലപിക്കാൻ കാനഡ യുഎസ് ഉൾപ്പെടെയുള്ള അടുത്ത സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു എന്ന വാഷിംഗ്ടണ് പോസ്റ്റിന്റെ റിപ്പോർട്ട് കോഹൻ നിഷേധിച്ചു. സ്വകാര്യ നയതന്ത്ര സംഭാഷണങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന ശീലം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലുള്ള വിദേശകാര്യമന്ത്രി എസ് ജയശങ്കർ, വരും ദിവസങ്ങളിൽ യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ കാനഡ വിഷയം ചർച്ചചെയ്യാൻ സാധ്യതയുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്.

“രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കാനഡയും യുഎസും തമ്മിൽ പലതരം ആശയവിനിമയം നടന്നിട്ടുണ്ട്. എന്നാൽ, അവയൊക്കെ പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇന്ത്യയ്ക്കുമേലുള്ള കാനഡയുടെ ആരോപണങ്ങളെ യുഎസ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അവ സത്യമാണെങ്കിൽ, അത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. അതുകൊണ്ടുതന്നെ, വിഷയത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും കാര്യമായ അന്വേഷണം നടത്തേണ്ടത് വളരെ പ്രധാനമാണെന്നും ഞങ്ങൾ കരുതുന്നു.” കോഹൻ പറഞ്ഞു.

Read Also :വീണ്ടും ചൈനീസ് ചാരകപ്പൽ

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

ഇൻസ്റ്റഗ്രാമിൽ ‘പ്രണയസന്ദേശം’; എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട്...

ആശമാർക്ക് ഇപ്പോൾ കിട്ടുന്നത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ല…

ദില്ലി: ആശമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. ആശമാർ താഴേതട്ടിൽ...

ദേവീ മന്ത്രങ്ങളിൽ മുഴുകി അനന്തപുരി; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിൽ...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവിന്നെ...

അഫാന്റെ ലിസ്റ്റിൽ ഒരാൾ കൂടെ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ബന്ധുവായ പെൺകുട്ടി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ഒരാളെ കൂടി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!