web analytics

പരീക്ഷണങ്ങൾക്കുള്ള അവസാന അവസരം നഷ്ടമായി; ഇന്ത്യ– കാനഡ മത്സരം മഴ മൂലം ഉപേക്ഷിച്ചു

ലോഡർഹിൽ: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– കാനഡ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കു തുടങ്ങേണ്ട മത്സരം 9 മണിയായിട്ടും ടോസ് പോലും ഇടാന്‍ സാധിച്ചിരുന്നില്ല.India-Canada match abandoned due to rain

മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യയ്ക്കും കാനഡയ്ക്കും ഓരോ പോയിന്റു വീതം ലഭിച്ചു. ഇതോടെ എ ഗ്രൂപ്പില്‍ ഒന്നാമതുള്ള ഇന്ത്യയ്ക്ക് ഏഴു പോയിന്റായി. 

മൂന്നു പോയിന്റുള്ള കാനഡ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനക്കാരായ യുഎസും നേരത്തേ സൂപ്പര്‍ 8 ഉറപ്പിച്ചിരുന്നു. എ ഗ്രൂപ്പില്‍ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന യുഎസ്എ– അയർലന്‍ഡ് മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു.

മഴ തോര്‍ന്നെങ്കിലും ഗ്രൗണ്ടിൽ ഈർപ്പം ഉള്ളതിനാലാണു കളി ഉപേക്ഷിക്കേണ്ടിവന്നത്. ഗ്രൗണ്ടിലെ ഔട്ട്ഫീൽഡിലെ വെള്ളക്കെട്ടും പൂർണമായും മാറിയിട്ടില്ല. 
ആദ്യ 3 മത്സരങ്ങളും ജയിച്ച് സൂപ്പർ 8 ഉറപ്പിച്ച ഇന്ത്യയ്ക്ക് ടീമിൽ പരീക്ഷണങ്ങൾ നടത്താനുള്ള അവസാന അവസരമാണ് ഇതോടെ നഷ്ടമായത്.

 മറുവശത്ത് ആദ്യ 3 മത്സരങ്ങളിൽ നിന്ന് 2 പോയിന്റ് മാത്രമുള്ള കാനഡയുടെ സൂപ്പർ 8 സാധ്യതകൾ അസ്തമിച്ചുകഴിഞ്ഞു. ലോഡർഹിലിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മയാമിയിൽ ഉൾപ്പെടെ ഫ്ലോറിഡയുടെ വിവിധഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് വെള്ളംകയറിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img