ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാമത്തെ ടി20 ഇന്ന്
ഗോൾഡ് കോസ്റ്റ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാമത്തെ ടി20 മത്സരം ഇന്ന് ക്വീൻസ്‌ലാൻഡിലെ കരാര ഓവലിൽ നടക്കും.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45 മുതലാണ് മത്സരം ആരംഭിക്കുക. ഇന്ന് ജയിക്കുന്ന ടീം പരമ്പര തോൽക്കില്ലെന്നുറപ്പാക്കും.
കാൻബറയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയ വിജയിച്ചു, മൂന്നാമത്തേത് ഇന്ത്യ സ്വന്തമാക്കി. അതോടെ പരമ്പര ഇപ്പോൾ 1-1 എന്ന നിലയിലാണ്.
കരാര സ്റ്റേഡിയത്തിൽ ഇതുവരെ രണ്ട് രാജ്യാന്തര ടി20 മത്സരങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്.
മൂന്നാം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് താരമായി തിരഞ്ഞെടുക്കപ്പെട്ട അർഷ്‌ദീപ് സിംഗിന് ഇന്ന് വീണ്ടും നിർണായക പങ്ക് പ്രതീക്ഷിക്കുന്നു.
വിക്കറ്റ് കീപ്പർ സ്ഥാനത്ത് ജിതേഷ് ശർമയെ ഉൾപ്പെടുത്താനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കേരള താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോയെന്നതിൽ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഫോമിൽ തിരിച്ചെത്താത്ത ഉപനായകൻ ശുഭ്മൻ ഗില്ലിന് ഇന്നത്തെ മത്സരം നിർണായകമാകും.
അതേസമയം, ഓസ്ട്രേലിയൻ ബൗളിങ് നിരയ്ക്ക് ജോഷ് ഹേസൽവുഡിന്റെ അഭാവം തിരിച്ചടിയാകും. ആഷസ് തയ്യാറെടുപ്പുകൾക്കായി ഓപ്പണർ ട്രാവിസ് ഹെഡ് ടീമിൽ നിന്ന് പിന്മാറിയതും ഓസീസിന് വെല്ലുവിളിയാകും.
English Summary:
India and Australia will face off in the fourth T20 match today at the Carrara Oval in Gold Coast, Queensland. The game begins at 1:45 PM IST. With the series tied 1-1, today’s winner will ensure they don’t lose the series.
After the first match was washed out, Australia won the second, and India bounced back in the third. Arshdeep Singh, who shone in the previous match, is expected to play a key role again. Reports suggest Jitesh Sharma might keep wickets, while fans await to see if Sanju Samson will get a chance. Vice-captain Shubman Gill needs a strong performance to regain form. Australia, meanwhile, will miss Josh Hazlewood and Travis Head, who withdrew for Ashes preparation.
india-australia-fourth-t20-goldcoast-2025









