web analytics

കളത്തിൽ കോലിയും രോഹിത്തും; അഫ്ഗാനിസ്താനെതിരായ ടി20 പോരാട്ടത്തിന് നാളെ തുടക്കം

മൊഹാലി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം അഫ്ഗാനിസ്താനുമായി ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരക്ക് നാളെ മൊഹാലിയില്‍ ആരംഭിക്കും. ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോലിയും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഒരുമിച്ച് ടി20 മത്സരം കളിക്കുന്നു എന്നത് തന്നെയാണ് പ്രധാന സവിശേഷത. അതേസമയം പരിക്കിന്റെ പിടിയിലായ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും സൂര്യകുമാര്‍ യാദവിന്റെയും അഭാവം ടീമിനെ ബാധിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ.

രവീന്ദ്ര ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേലാകും സ്പിന്‍ ഓള്‍ റൗണ്ടറായി ഏഴാം നമ്പറില്‍ ഇറങ്ങുക. സ്‌പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് എത്തുമ്പോള്‍ പേസര്‍മാരായി അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരും പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് സൂചന. തിലക് വര്‍മ നാലാം നമ്പറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിലകിനെ കളിപ്പിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ സ്‌പെഷലിസ്റ്റ് ബാറ്ററായി നാലാം നമ്പറില്‍ കളിപ്പിക്കാനും സാധ്യതയുണ്ട്. റിങ്കു സിംഗ് ആകും അഞ്ചാം നമ്പറില്‍ ഫിനിഷര്‍ ആയി ഇറങ്ങുക. വിക്കറ്റ് കീപ്പറായി സഞ്ജുവിനെക്കാള്‍ സാധ്യത ജിതേഷ് ശര്‍മക്ക് തന്നെയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ ജിതേഷ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.

രോഹിത് തിരിച്ചത്തെുമ്പോള്‍ ഓപ്പണിംഗില്‍ ആരൊക്കെയാണ് ഉൾപ്പെടുത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. രോഹിത്തിനു വേണ്ടി ശുഭ്മാന്‍ ഗില്ലോ യശസ്വി ജയ്‌സ്വാളോ ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറികൊടുക്കണം. വിരാട് കോലി മൂന്നാം നമ്പറില്‍ കളിക്കുമെന്ന് ഉറപ്പായതിനാല്‍ ഗില്ലോ ജയ്‌സ്വാളോ ഒരാള്‍ മാത്രമെ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുകയുള്ളു. മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ ഇടമുണ്ടാകുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി സഞ്ജുവിനൊപ്പം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

 

Read Also: കരിയര്‍ ഇല്ലാതാക്കുമെന്ന് ലളിത് മോദി ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി മുൻ താരം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img