ഭീമൻ്റെ ദു:ഖം എംടിയുടേയും; മഹാഭാരതത്തെ പുനസൃഷ്ടിച്ച കഥാകാരന്‍ അവസാനം വരെ അതൊരു സിനിമയായി കാണാൻ ആഗ്രഹിച്ചിരുന്നു

തിരുവനന്തപുരം: എംടിയുടെ ജീവിതത്തിലെ അവസാന നാളുകളിൽ ഏറ്റവും വലിയ മോഹം ഒന്നുമാത്രമായിരുന്നു. വര്‍ഷങ്ങളുടെ തപം കൊണ്ട് പുനസൃഷ്ടിച്ച മഹാഭാരത ഇതിഹാസമായ രണ്ടാമൂഴം എന്ന നോവല്‍ സിനിമയായി കാണണം എന്നത്.

മറ്റാര്‍ക്കം അതിന് കഴിയില്ലെന്ന് മനസിലാക്കി എംടി തന്നെ രണ്ടാമൂഴത്തിന്റെ തിരക്കഥയും രചിച്ചു. എന്നിട്ടും അത് സിനിമയായി കാണാന്‍ കഴിയാതെ മഹാഭാരതത്തെ പുനസൃഷ്ടിച്ച കഥാകാരന്‍ വിടവാങ്ങുകയായിരുന്നു.

അവസാനനാളുകളില്‍ രണ്ടാമൂഴം ഒരു മുറിവായി എംടിയെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു. അഡ്വാന്‍സായി രണ്ടു കോടി രൂപ വാങ്ങി തിരക്കഥ സിനിമയാക്കാന്‍ ഒരാളെ ഏല്‍പിച്ചെങ്കിലും അതു നടന്നില്ല.

യുഎഇയിലെ ബിസിനസ് ഭീമനായ ഡോ.ബി.ആര്‍. ഷെട്ടി ആയിരം കോടി രൂപ ചെലവില്‍ രണ്ടാമൂഴം സിനിമയാക്കാമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ധാരണയുണ്ടാക്കി.

മോഹന്‍ലാലിനെ ഭീമന്‍ എന്ന കഥാപാത്രമായി ഉറപ്പിക്കുകയും ചെയ്തു.ഭീമന്റെ ദുഖം അഭ്രപാളികളില്‍ വൈകാതെ കാണാന്‍ കഴിയുമെന്ന് എംടിയും മോഹിച്ചു. പക്ഷെ 2019ല്‍ നിരവധി കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ ബിസിനസ് പ്രതിസന്ധിയില്‍ അകപ്പെട്ടതോടെ രണ്ടാമൂഴം എന്ന സ്വപ്നവും കൈവിട്ടു.

പക്ഷെ കാത്തിരിപ്പ് രണ്ട് വര്‍ഷം നീണ്ടുപോയപ്പോള്‍ എംടി അസ്വസ്ഥനായി. ഒടുവില്‍ തിരക്കഥ തിരിച്ചുകിട്ടാന്‍ കോടതി വരെ കയറേണ്ടിയും വന്നു. പിന്നീടാണ് തിരക്കഥ തിരിച്ചുകിട്ടിയത്. ഒരു മലയാളതിരക്കഥയ്‌ക്ക് സ്വപ്നം കാണാന്‍ മാത്രം കഴിഞ്ഞിരുന്ന അത്രയും വലിയ അഡ്വാന്‍സ് തുക തിരിച്ചേല്‍പിക്കുകയും ചെയ്തു. അത്രയ്‌ക്കായിരുന്നു എംടിയുടെ തിരക്കഥയുടെ ജനപ്രീതി.

രണ്ടാമൂഴം ഒരു ബ്രഹ്മാണ്ഡസിനിമയാണ്. അത് യാഥാര്‍ത്ഥ്യമാക്കാന്‍ റിസ്കെടുക്കാന്‍ തയ്യാറുള്ള സാഹസികനായ ഒരു നിര്‍മ്മാതാവായിരുന്നു വേണ്ടിയിരുന്നത്. അങ്ങിനെ ഒരാള്‍ വന്നില്ല. അഡ്വാന്‍സ് തിരികെക്കൊടുത്ത് കോടതി വഴി തിരക്കഥ കയ്യില്‍ വന്നു. പക്ഷെ രണ്ടാമൂഴം വെളിച്ചം കാണാതെ ഇരുന്ന ഓരോ നിമിഷവും ആത്മനൊമ്പരമായി ഈ ജ്ഞാനപീഠജേതാവിനെ ഉള്ളില്‍ കാര്‍ന്നു തിന്നിരുന്നു. ഏതൊരു എഴുത്തുകാരനെയും പോലെ തന്റെ സൃഷ്ടി അതിന്റെ പരിപൂര്‍ണ്ണതയില്‍ കാണണമെന്ന മോഹം സഫലീകരിക്കാനാകാത്തതിന്റെ ദുഖം അത്രയ്‌ക്കുണ്ടായിരുന്നു.

തന്റെ മോഹം സഫലമാക്കാന്‍ ആരെങ്കിലും വരുമെന്ന് കഥാകാരാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അവസാന നിമിഷം വരെ കാത്തുകാത്തിരുന്നു. ഭീമനാകാന്‍ നടന്‍ മോഹന്‍ലാല്‍ വരെ ഒരുക്കവുമായിരുന്നു. പക്ഷെ ആ സ്വപ്നം നീണ്ടുനീണ്ടുപോയി. കാരണം 1000 കോടിയോ അതിനു മുകളിലോ വേണ്ടിവരും മഹാഭാരതമെന്ന ഇതിഹാസത്തെ ഉപജീവിച്ചെഴുതിയ ആ നോവലിനെ സിനിമയാക്കാൻ. അതിനിടയില്‍ ഹൃദ്രോഗത്തിന്റെ രൂപത്തില്‍ എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് മരണം കഥാകാരനെ തട്ടിയെടുത്തു.

രണ്ടാമൂഴം എന്ന നോവല്‍ വാര്‍ന്നുവീണിട്ട് ഇപ്പോള്‍ 40 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടെ 64 പതിപ്പുകളും ഒട്ടേറെ ഭാഷകളിലേക്കുള്ള മൊഴിമാറ്റവും വഴി രണ്ടാമൂഴം അതിന്റെ സാഹിതീയമായ ജൈത്രയാത്ര ഇപ്പോഴും തുടരുക തന്നെയാണ്. ലോകസാഹിത്യത്തില്‍ ഇംഗ്ലീഷല്ലാത്ത ഒരു ഭാഷയില്‍ ഇങ്ങിനെ സാഹിത്യകൃതിയുടെ വിജയം അത്യപൂര്‍വ്വം. അത് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ എംടിയ്‌ക്ക് മാത്രം അവകാശപ്പെട്ടതാണ്.

spot_imgspot_img
spot_imgspot_img

Latest news

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശി

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ...

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു

സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന യുവതി മരിച്ചു മലപ്പുറം: നിപആശങ്കകൾക്കിടെ, കോട്ടക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഒരു യുവതി...

പണിമുടക്ക് പുരോഗമിക്കുന്നു

പണിമുടക്ക് പുരോഗമിക്കുന്നു ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍...

മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ?

മദ്യം വിൽപ്പന; സർക്കാര് കുറെ സമ്പാദിക്കുന്നുണ്ടല്ലോ? തിരുവനന്തപുരം: മദ്യ വ്യവസായ മേഖലയിൽ കഴിഞ്ഞ...

Other news

ഇന്ത്യന്‍ പുരോഹിതനെ തേടി മലേഷ്യ

ഇന്ത്യന്‍ പുരോഹിതനെ തേടി മലേഷ്യ 2021-ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ വിജയിയായ ലിഷാലിനി...

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; മരിച്ചത് തൃപ്പൂണിത്തുറ സ്വദേശി

വാന്‍കൂവര്‍: കാനഡയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേർ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

പ്രവാസി മലയാളി യുവതി ജീവനൊടുക്കി

പ്രവാസി മലയാളി യുവതി ജീവനൊടുക്കി ഷാർജ: മലയാളി യുവതിയെയും മകളെയും തൂങ്ങിമരിച്ച നിലയിൽ...

ഡൽഹിയിൽ ശക്തമായ ഭൂചലനം

ഡൽഹിയിൽ ശക്തമായ ഭൂചലനം ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ...

എംഡിഎംഎയുമായി വനിതാ യൂട്യൂബറും സുഹൃത്തും പിടിയിൽ

കൊച്ചി: എംഡിഎംഎയുമായി വനിതാ യൂട്യൂബറും സുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശിനി റിൻസി,...

Related Articles

Popular Categories

spot_imgspot_img